ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധവുമായി കന്യാസ്ത്രീയുടെ വേഷത്തില്‍ ദിവ്യ പ്രഭ

Published : Sep 16, 2018, 12:05 PM ISTUpdated : Sep 19, 2018, 09:27 AM IST
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധവുമായി കന്യാസ്ത്രീയുടെ വേഷത്തില്‍ ദിവ്യ പ്രഭ

Synopsis

ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകള്‍ സമരം തുടരുകയാണ്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ വേറിട്ട വഴിയില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ദിവ്യ പ്രഭ. കന്യസ്ത്രീയുടെ വേഷത്തിലുള്ള ഫോട്ടോ ഇട്ടാണ് ദിവ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ടിവി സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് ദിവ്യ പ്രഭ. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. പിന്നീട് സിനിമയിലേക്ക് എത്തിയ ദിവ്യ പ്രഭ ഇതിഹാസ, വേട്ട, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം സിറോ മലബാർ സഭയിലെ വൈദികരടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവ‍ർ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തിയിരുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാന്‍ തന്നെയാണ് കന്യാസ്ത്രീകളുടെ തീരുമാനം. കൂടുതല്‍ പേർ സമരപന്തലിലേക്ക് പിന്തുണയുമായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് സമീപം സമരം തുടങ്ങിയത്.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍