
മലയാളി താരം അനു ഇമ്മാനുവല്‍ നായികയായ ഷൈലജ റെഡി അല്ലുഡു മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം മറ്റൊരു മികച്ച അവസരം കൂടി ലഭിച്ചിരിക്കുകയാണ് അനു ഇമ്മാനുവലിന്.
നാഗാര്‍ജുന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലാണ് അനു ഇമ്മാനുവല്‍ അഭിനയിക്കുന്നത്. ധനുഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശരത് കുമാര്‍, അദിതി റാവു ഹൈദരി, എസ് ജെ സൂര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.