
ബംഗളൂരു: സണ്ണി ലിയോണിന്‍റെ പുതുവർഷ പാർട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം. ബെംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടിക്ക് ബോളിവുഡ് താരം സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരാണ് രംഗത്തുളളത്.
ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി. സംസ്ഥാനത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടി. സണ്ണി ഇറക്കം കുറഞ്ഞ വേഷം ധരിക്കുന്നതാണ് പ്രശ്നം. എന്നാല്‍, സണ്ണി സാരി ധരിച്ചുവന്നാല്‍ പരിപാടി കാണാന്‍ തങ്ങളും പോകുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ഹരീഷ് പറഞ്ഞു.
സംഘടന നേരത്തെ സണ്ണിക്കെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സണ്ണിയുടെ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്ന പേരിട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ വരുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ