പുലിമുരുകന്‍ മരത്തില്‍ ഓടിക്കയറുന്നതെങ്ങനെ; ആ രഹസ്യം വെളിപ്പെടുത്തി പീറ്റര്‍ ഹെയ്ന്‍; വൈറലായി വീഡിയോ

Published : Oct 08, 2016, 10:38 PM ISTUpdated : Oct 05, 2018, 12:56 AM IST
പുലിമുരുകന്‍ മരത്തില്‍ ഓടിക്കയറുന്നതെങ്ങനെ; ആ രഹസ്യം വെളിപ്പെടുത്തി പീറ്റര്‍ ഹെയ്ന്‍; വൈറലായി വീഡിയോ

Synopsis

മോഹന്‍ ലാലിന്‍റെ പുലിമുരുകന്‍ തിയേറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ചു മുന്നേറുന്നു. റിലീസിംഗിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍. അപ്പോള്‍ പിന്നെ പറയാനില്ലല്ലോ. ചിത്രം പുറത്തിറങ്ങിയതോടെ ആ രംഗങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ തിയേറ്ററുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍.

പുലിമുരുകനായി അവതരിച്ച മോഹന്‍ ലാലിന്‍റെ ആക്ഷന്‍ പ്രകടനങ്ങള്‍ ആരാധകരെ മാത്രമല്ല അമ്പരപ്പിച്ചിരിക്കുന്നത്. മരത്തിലേക്ക് ഓടിക്കയറുന്ന രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് പലരും കണ്ടത്. ഈ അതിസാഹസിക രംഗങ്ങള്‍ ഒരുക്കിയത് പീറ്റര്‍ ഹെയ്നാണ്. ശിവാജി, അന്യന്‍, യന്തിരന്‍, ഐ, ബാഹുബലി തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സാക്ഷാല്‍ പീറ്റര്‍ ഹെയ്ന്‍.

ഇപ്പോള്‍ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളുടെ രഹസ്യം വെളിപ്പെടുത്തി പീറ്റര്‍ തന്നെ ഒരു വീഡിയോ  ഫെയ്‌സ് ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നു. മരത്തിലേക്ക് ഓടിക്കയറുന്ന രംഗം എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നത് ഈ വീഡിയോയിലൂടെ മനസിലാക്കാം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കൂടാതെ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിലുള്ള സന്തോഷവും വീഡിയോക്കൊപ്പം പീറ്റര്‍ പങ്കുവെക്കുന്നു. പുലിമുരുകനിലെ പ്രകടനത്തെ സംബന്ധിച്ച് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. എല്ലാവരും സിനിമ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്നറിയുന്നതിലും സന്തോഷം. ഈ അവസരത്തില്‍ സിനിമയുടെ ഓരോ അണിയറ പ്രവര്‍ത്തകരോടുമുള്ള നന്ദി ഞാന്‍ അറിയിക്കുന്നുവെന്നും ഫേസ് ബുക്ക് പേജില്‍ പീറ്റര്‍ ഹെയിന്‍ വ്യക്തമാക്കുന്നു.

ആ വീഡിയോ കാണാം

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചത്താ പച്ച'യിലെ 'ചെറിയാന്‍'; വിശാഖ് നായരുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
സ്വിറ്റ്സർലൻഡിലെ മലയാളികള്‍ ഒരുക്കിയ സിനിമ; ത്രിലോകയുടെ പ്രീമിയര്‍ സൂറിച്ചില്‍