വിവാഹ ബന്ധം തകര്‍ന്നത് എങ്ങനെ; രചന നാരായണന്‍ കുട്ടി പറയുന്നു

Published : Nov 01, 2017, 01:48 PM ISTUpdated : Oct 05, 2018, 02:25 AM IST
വിവാഹ ബന്ധം തകര്‍ന്നത് എങ്ങനെ; രചന നാരായണന്‍ കുട്ടി പറയുന്നു

Synopsis

അടുത്തകാലത്ത് വെള്ളിത്തിരയില്‍ നിറസാന്നിധ്യമായി കുറേ പുതിയ നടമാര്‍ എത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരാളാണ് രചന നാരായണന്‍ കുട്ടി മലയാളികള്‍ക്കു എന്നും പ്രിയമാണ് ഈ നടിയെ.  എന്നാല്‍ വിവാഹ ജീവിതത്തില്‍ തനിക്കുണ്ടായ പരാജയത്തെക്കുറിച്ചു രചന നാരായണന്‍കുട്ടി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.  തന്‍റെ വിവാഹ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് അവര്‍ പറഞ്ഞത് ഇങ്ങനെ. 

പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ എന്‍റെത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ബിഎഡ് പഠിച്ചത്. ദേവമാത സിഎംഐ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു വിവാഹം. 

2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള എന്‍റെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യ-ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനവും നേടി. 
ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അവിടെനിന്ന് സിനിമയിലും എത്തി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐഎഫ്എഫ്കെ ലോകത്തിന് മാതൃക, അനാവശ്യ സെൻസർഷിപ്പുകളോട് യോജിപ്പില്ല; നടൻ കുഞ്ഞികൃഷ്ണൻ
ഇതര മതസ്ഥർ, വൻ എതിർപ്പുകൾ, ഒടുവിൽ 2009ൽ വിവാഹം; 16 വർഷത്തെ ദാമ്പത്യം അവസാനിക്കുമ്പോൾ..