ആ രംഗങ്ങള്‍ എല്ലാവരും കാണുക - വിവാദ രംഗത്തെക്കുറിച്ച് രാധിക പറയുന്നു

By Web DeskFirst Published Aug 25, 2016, 12:50 PM IST
Highlights

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയിലും നാടകങ്ങളിലും തന്റെ സാന്നിധ്യം തുടരുന്ന രാധിക ആപ്തേ, പെട്ടന്ന് പ്രശസ്തയായത് കബാലി എന്ന ചിത്രത്തില്‍ രജനീകാന്തിന്‍റെ നായികയായതോടെയാണ്. അതിന് മുന്‍പ് തന്നെ സിനിമ പ്രേമികളുടെ ശ്രദ്ധ ഈ നടിപിടിച്ചു പറ്റിയിരുന്നു. അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗവും ചെയ്യും എന്നതാണ് രാധികയെ വ്യത്യസ്തയാക്കുന്നത്.

രജനീകാന്തിന്‍റെ നായിക വേഷത്തില്‍ എത്തിയതോടെ രാധിക ദക്ഷിണേന്ത്യയിലും പ്രശസ്തമായി അതിന് പിന്നാലെയാണ് രാധികയെക്കുറിച്ചുള്ള ഒരു വിവാദ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത്. പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ഒരു രംഗമാണ് ലൈംഗിക ടേപ്പ് എന്ന പേരില്‍ പ്രചരിക്കുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും അസിം ബജാജും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം  ടൊറന്‍റോ ചലച്ചിത്രമേളയിലെ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ലീനാ യാദവ് സംവിധാനം ചെയ്ത ചിത്രം ദുരിതപൂര്‍ണമായ ദാമ്പത്യം ജീവിതം കശക്കിയെറിഞ്ഞ നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. ഉത്തരേന്ത്യയിലെ ശൈശവ വിവാഹം, ഭര്‍ത്താവിനാല്‍ ബലാല്‍സംഗത്തിന് ഇരയായവര്‍, മദ്യപാനികളായ ഭര്‍ത്താവിനാല്‍ ശാരീരികമായും മാനസികമായി പീഢിപ്പിക്കപ്പെടുന്നവരുടെ   സാമൂഹ്യപശ്ചാത്തലമാണ് ഈ ചിത്രം പറയുന്നത്.  

രാധികാ ആപ്‌തേയുടെ കഥാപാത്രമായ ലജ്ജോ തന്‍റെ ദുരിതജീവിതം വിവരിക്കുന്നതിനിടെ സ്വയം നഗ്നയാകുന്നതും, ആദില്‍ ഹുസൈന്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായ രതിയിലേര്‍പ്പെടുന്നതും ഉള്‍പ്പെടുന്ന രംഗങ്ങളാണ് ഓണ്‍ലൈനില്‍ ലീക്ക് ആയിരിക്കുന്നത്. എന്നാല്‍ ഇതിനോട് ആദ്യമായി പ്രതികരിക്കുകയാണ് രാധിക, ഒരു ദേശീയ പത്ര പ്രതിനിധിയോട് ഇത് സംബന്ധിച്ച് രാധിക പറഞ്ഞത് ഇങ്ങനെ

അതിനെപ്പറ്റി എനിക്കു പറയാനുള്ളത് ആ ചിത്രം എല്ലാവരും കാണുക എന്നതാണ്. അതിനോടു ഞാന്‍ പ്രതികരിച്ചില്ല എന്നതിനര്‍ത്ഥം ഞാന്‍ റിലാക്‌സ് ആണ് എന്നതല്ല. ആരും ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. പ്രേക്ഷകര്‍ ആ സിനിമ കാണാതെ ഞാന്‍ പ്രതികരിച്ചിട്ട് എന്തുകാര്യം? കാരണം ആ സിനിമ അതിനുള്ള മറുപടി നല്‍കുന്നുണ്ട്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ഇന്നും നമ്മുടെ സമൂഹത്തില്‍ സ്തീകളോടുള്ള കാഴ്ചപ്പാടില്‍ ഒരുപാടം മാറ്റം സംഭവിക്കാനുണ്ട്. സ്ത്രീയെ ഒരു വസ്തുവായി കാണുന്ന സാമൂഹ്യചിന്തയിലാണ് ഇന്നു പലരും. അത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും അങ്ങനെയാണ്. എല്ലാവരും അങ്ങനെയാണ് എന്നല്ല അതിനര്‍ത്ഥം. പക്ഷെ, കൂടുതല്‍ ആള്‍ക്കാരുടേയും ചിന്താഗതി അങ്ങനെയാണ്.

click me!