പദ്മാവതി ബാഹുബലിയെ മറികടക്കുമോ? രാജമൗലിയ്ക്ക് പറയാനുള്ളത് ഇതാണ്

Published : Oct 10, 2017, 07:41 PM ISTUpdated : Oct 04, 2018, 07:01 PM IST
പദ്മാവതി ബാഹുബലിയെ മറികടക്കുമോ? രാജമൗലിയ്ക്ക് പറയാനുള്ളത് ഇതാണ്

Synopsis

ദൃശ്യമികവിലും കളക്ഷന്‍ റെക്കോര്‍ഡിലും ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായ സിനിമയാണ് ബാഹുബലി. ഇപ്പോഴിതാ ദൃശ്യവിരുന്നിന്റെ മികവുമായി മറ്റൊരു സിനിമയും കൂടി പ്രദര്‍ശനത്തിന് എത്താന്‍ ഒരുങ്ങുകയാണ്. ദീപികാ പദുക്കോണ്‍ നായികയാകുന്ന പദ്മാവതിയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ബാഹുബലിയെ മറികടക്കുമോ പത്മാവതി എന്നാണ് പ്രേക്ഷകര്‍ ആലോചിക്കുന്നത്. ബാഹുബലിയുടെ അമരക്കാരന്‍ രാജമൗലിയും പദ്മാവതിയുടെ ട്രെയിലറിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

'അതിമനോഹരമായ സിനിമ. എല്ലാ ഫ്രെയിമുകളിലും സംവിധായകന്റെ മികവ് വ്യക്തമാണ്-- രാജമൗലി പറയുന്നു.

മുന്‍ നിര താരങ്ങള്‍ അണിനിരക്കുന്ന  ബിഗ് ബഡ്ജറ്റ്  ചിത്രം  സംവിധാനം ചെയ്തത് സ‍ഞ്ജയ്  ലീല ബന്‍സാലിയാണ്. ദീപിക പദുക്കോണിനു പുറമേ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രണ്‍വീര്‍ സിംഗ്, ദീപിക, സജ്ഞയ് തുടങ്ങിയവര്‍ ഒന്നിക്കുന്നു എന്നതും ചിത്രത്തിന് കൂടുതല്‍ പ്രതീക്ഷ തരുന്നു. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും ചിത്രത്തിന് വാര്‍ത്താ പ്രാധാന്യം നേടികൊടുത്തിരുന്നു. ബാജിറാവു മസ്താനിക്ക് തിരക്കഥ എഴുതിയ പ്രകാശ് കപാഡിയ തന്നെയാണ് പദ്മാവതിക്കും പേന ചലിപ്പിച്ചത്. ട്രെയിലര്‍ എത്തിയെങ്കിലും വരുന്ന ഡിസംബര്‍ ഒന്ന് വരെ പ്രേക്ഷകര്‍ കാത്തിരിക്കേണ്ടി വരും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം