രജനികാന്തിന്റെ 2 .0  സൗദിയിൽ റിലീസ് ചെയ്യും?

Published : Jan 03, 2018, 05:10 PM ISTUpdated : Oct 04, 2018, 11:38 PM IST
രജനികാന്തിന്റെ 2 .0  സൗദിയിൽ റിലീസ് ചെയ്യും?

Synopsis

റിയാദ്: മാർച്ച് പകുതിയോടെ സൗദി അറേബ്യയിലെ തീയറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും. ഇന്ത്യക്കാർക്ക് സന്തോഷമുള്ള ഒരു വാർത്ത ഇത്തവണ അവിടെ നിന്ന് കേൾക്കുന്നു. രജനികാന്തിന്റെ 2 .0  സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയാകുന്നു. ഏപ്രിൽ 15 നു തമിഴ് പുത്താണ്ടിന്റെ ഭാഗമായാണ് 2 .0  ലോകം മുഴുവൻ റിലീസ് ആവുന്നത്. 

നിരവധി തമിഴ് നാട്ടുകാരും മലയാളികളും സൗദിയിലും പരിസര പ്രദേശങ്ങളിലും തിങ്ങി പാർക്കുന്നുണ്ട്. ഇത് 2 .0 വിനു വൻ ലാഭം നേടിക്കൊടുക്കാൻ സഹായകമാകും എന്ന പ്രതീക്ഷ സിനിമാ പ്രവർത്തകർക്കുന്നുണ്ട്. 1980 ലാണ് സൗദി അറേബ്യൻ ഗവണ്മെന്റ് തീയറ്ററുകൾ അടച്ചുപൂട്ടിയത്. അതിനു ശേഷം കാണികൾ തീയറ്റർ അനുഭവം എന്താണെന്നറിയാത്തതും ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രത്യാശ നൽകിയ കാര്യമാണ്. സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിച്ച ഈ ബിഗ് ബജറ്റ് സിനിമ സൗദിയിലെ കാണികൾ സ്വീകരിക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ശങ്കർ രജനികാന്ത് കൂട്ടുകെട്ടിൽ 2010 ൽ പുറത്തിറങ്ങിയ സിനിമയാണ് യെന്തിരൻ. ഇതിന്റെ തുടർഭാഗമായാണ് 2.0 വരുന്നത്. ആമി ജാക്സൺ നായികയാവുന്ന ഈ സിനിമക്ക് പിന്നിൽ ലോക പ്രശസ്ത സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിന് തീരുമാനിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രിൽ 15 ലേക്ക് നീട്ടുകയായിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

30-ാം ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന ദിവസം 11 ചിത്രങ്ങൾ
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്