റിലീസിനു മുന്നേ റെക്കോര്‍ഡ്, രജനികാന്തിന്റെ 2.0 നേടിയത് 120 കോടി

By Web TeamFirst Published Nov 22, 2018, 12:21 PM IST
Highlights

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ഷങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 29ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുന്നേ രജനികാന്ത് ചിത്രം 100 കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് റിലീസിനു മുന്നേ നേടിയിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇത് റെക്കോര്‍ഡ് ആണ്. റിലീസിനു മുന്നേ 100 കോടി ക്ലബ്ബിലത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ആണ് 2.0 സ്വന്തമാക്കിയിരിക്കുന്നത്.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാര്‍ വില്ലൻ വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

click me!