രജനികാന്ത്- ഷങ്കര്‍ ചിത്രം 10000 സ്ക്രീനുകളില്‍

Published : Nov 22, 2018, 03:21 PM ISTUpdated : Nov 22, 2018, 03:25 PM IST
രജനികാന്ത്- ഷങ്കര്‍ ചിത്രം 10000 സ്ക്രീനുകളില്‍

Synopsis

രജനികാന്തിന്റെ 2.0നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം റെക്കോര്‍ഡുകളിലേക്ക് കുതിക്കുമെന്നാണ് സൂചന. 29ന് ആണ് ചിത്രം റിലീസ് ചെയ്യുക. ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡാകും 2.0 സ്വന്തമാക്കുക.

അതേസമയം റിലീസിനു മുന്നേ രജനികാന്ത് ചിത്രം 100 കോടി ക്ലബ്ബിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് റിലീസിനു മുന്നേ നേടിയിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇത് റെക്കോര്‍ഡ് ആണ്. റിലീസിനു മുന്നേ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ആണ് 2.0 സ്വന്തമാക്കിയിരിക്കുന്നത്.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാര്‍ വില്ലൻ വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ലക്കി ദി സൂപ്പർസ്റ്റാറുമായി' അനശ്വര രാജൻ; ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
നിശബ്ദത പാലിക്കാത്ത ഭൂതകാലം ഇത്തവണ ജോർജുകുട്ടിയെ ചതിക്കുമോ?; 'ദൃശ്യം 3' റിലീസിനൊരുങ്ങുന്നു; പുത്തൻ പോസ്റ്റർ