തിയേറ്ററുകള്‍ കീഴടക്കാന്‍ നാളെ മാത്രം എത്തുന്നത് എട്ട് മലയാള ചിത്രങ്ങള്‍

By Web TeamFirst Published Nov 22, 2018, 1:56 PM IST
Highlights

തിയേറ്ററുകള‍് കീഴടക്കാന്‍ നാളെ മാത്രം (നനവംബർ 23)  റിലീസ് ചെയ്യുന്നത് എട്ട് മലയാള ചിത്രങ്ങളാണ്. ചെറുതും വലുതുമായ ചിത്രങ്ങളാണ് തിയേറ്ററുകളിലേക്കെത്തുന്നത്. 

തിയേറ്ററുകള‍് കീഴടക്കാന്‍ നാളെ മാത്രം (നനവംബർ 23)  റിലീസ് ചെയ്യുന്നത് എട്ട് മലയാള ചിത്രങ്ങളാണ്. ചെറുതും വലുതുമായ ചിത്രങ്ങളാണ് തിയേറ്ററുകളിലേക്കെത്തുന്നത്.  സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഓട്ടർഷ’,  ജെഫിൻ ജോയുടെ ‘369’, നവാഗതനായ സമ്പത്ത് സംവിധാനം ചെയ്യുന്ന ‘പാപ്പാസ്’,  ഇഎസ് സുധീപിന്റെ ‘കോണ്ടസ’, തേജസ് പെരുമണ്ണയുടെ ‘മാധവീയം’, അജു കെ നാരായണനും അൻവർ അബ്ദുള്ളയും ചേർന്നൊരുക്കുന്ന ‘സമക്ഷം’, ഇരട്ട സംവിധായകരായ അജിൻലാൽ- ജയൻ വന്നേരി എന്നിവരുടെ ‘ഒറ്റക്കൊരു കാമുകൻ’ രാജീവ് ബാലകൃഷ്ണന്റെ ‘ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ’ എന്നിവയാണ് നാളെ എത്തുന്നത്.

ഓട്ടോര്‍ഷ.

ഓട്ടോ ഡ്രൈവറായ അനിത എന്ന കഥാപാത്രവുമാിയ അനുശ്രീ എത്തുന്ന ചിത്രമാണ് ഓട്ടോര്‍ഷ. ‘ജെയിംസ് ആന്റ് ആലീസി’ന് ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമാശയിലൂടെ കഥപറയുന്ന ചിത്രത്തില്‍ ഓട്ടോറിക്ഷയും അതിലെ യാത്രക്കാരുമാണ്  പ്രമേയമാകുന്നത്. എല്‍ജെ ഫിലിംസാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘മറിമായം’ ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ജയരാജ് മിത്രയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

369

ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘369.  ‘ലിവിംഗ് ടുഗെദര്‍’, ‘ഡോക്ടര്‍ ലവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹേമന്ദ് മേനോനും മിയാ ശ്രീയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

പാപ്പാസ്

നവാഗതനായ സമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപ്പാസ്’. സന്തോഷ് കല്ലാട്ടിന്റെയാണ് തിരക്കഥ.  രാമലീല പ്രൊഡക്ഷൻസ്, കലാസ്നേഹികൾ എന്നിവയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രത്തിൽ മാസ്റ്റർ ജ്യോതിസ്, റഷീദ് നസീർ, പാർവതി, ബിജു ജേക്കബ് , വിഷ്ണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 

കോണ്ടസ

സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ ഇ.എസ്.സുധീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്ടസ. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് ശ്രദ്ധേയനായ അപ്പാനി ശരത് ആണ് നായകന്‍.  

മാധവീയം

വിനീതും പുതുമുഖ നായിക പ്രണയയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മാധവീയം’. തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ എസ് കുമാറാണ്. തേജസ് പെരുമണ്ണയും സുധിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സമക്ഷം

കോട്ടയം ജില്ലയെ ജൈവ സാക്ഷരതയിൽ എത്തിക്കുന്നതിനായി ജൈവം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിനിമയാണ് ‘സമക്ഷം’. 
അജു കെ നാരായണനും അൻവർ അബ്ദുള്ളയും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ കൈലേഷ് ആണ് നായകൻ. സംവിധായകരായ അജുവും അൻവറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒറ്റയ്‌ക്കൊരു കാമുകൻ

 ‘ഒറ്റയ്‌ക്കൊരു കാമുകൻ’ എന്ന ചിത്രവും നാളെ റിലീസിനെത്തുന്നുണ്ട്. അജിൻലാലും ജയൻ വന്നെരിയും ചേർന്ന് സംവിധാനം നിർവ്വഹിച്ച പ്രണയചിത്രമാണിത്. എസ്കെ സുധീഷും ശ്രീഷ് കുമാർ എസും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജോജു, അഭിരാമി, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, ഷഹീൻ സിദ്ദിഖ്, ശാലു റഹിം, ലിജോമോൾ ജോസ് എന്നിവരടക്കം വലിയ താരനിര അണിനിരക്കുന്നുണ്ട്. 

ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

സംവിധായകന്റെ മരണശേഷമാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന ചിത്രം റിലീസിനെത്തുന്നത്. സംവിധായകൻ രഞ്ജിത്തിന്റെ സഹോദരനായ രാജീവ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണിത്.  ഹൃദയസ്തംഭനംമൂലം കഴിഞ്ഞവര്‍ഷമാണ് രാജീവ് ബാലകൃഷ്ണന്‍ അന്തരിച്ചത്.  പുതുമുഖങ്ങളായ സുഹൈൽ, മിഥുന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

click me!