
രജനീകാന്തിന്റെ പുതിയ സിനിമ കഥ പറയുന്നത് മുംബൈയുടെ പശ്ചാത്തലത്തില്‍. പ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയാണ് മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്നത്. 21 വര്‍ഷം പുറത്തിറങ്ങിയ, രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമ ബാഷയും മുംബയുടെ പശ്ചാത്തലത്തിലായിരുന്നു.
കഴിഞ്ഞ വര്‍ഷം കബാലിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രം രജനീകാന്തിന് സമ്മാനിച്ച സംവിധായകനാണ് പ രഞ്ജിത്. സിനിമയില്‍ മലേഷ്യയില്‍ ജീവിക്കുന്ന തമിഴനായിട്ടായിരുന്നു രജനീകാന്ത് അഭിനയിച്ചത്. രജനീകാന്തിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുമ്പോള്‍ മുംബൈയിലെ ചേരി പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രമേയം അവതരിപ്പിക്കാനാണ് പ രഞ്ജിത് ആലോചിക്കുന്നത്. സിനിമയുടെ തിരക്കഥ പ രഞ്ജിത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലൊക്കേഷന്‍ കാണുന്നതിനായി രജനീകാന്തും അണിയറപ്രവര്‍ത്തകരും അടുത്തിടെ മുംബൈ സന്ദര്‍ശിച്ചിരുന്നു. സിനിമ ചിത്രീകരിക്കാനുദ്ദേശിക്കുന്ന ലൊക്കേഷന്റെയും കഥാപാത്രത്തിന്റെയും കാര്യത്തില്‍ രജനീകാന്ത് പ രഞ്ജിത്തിനെ സംതൃപ്തി അറിയിക്കുകയും ചെയ്‍തു. രജനീകാന്തിന്റെ മരുമകനും നടനുമായ ധനുഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ