
കൊച്ചി: നടി രജിഷാ വിജയന്‍ അഭിനയിക്കുന്ന ആദ്യ നാടകം 'ഹാൻഡ് ഓഫ് ഗോഡ്' ഇന്ന് അരങ്ങിലെത്തും. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പി.ആർ അരുണാണ് സംവിധായകൻ.
ദൈവവും ദൈവത്തിന് മുന്നിൽ വിവിധ സമസ്യകൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും. ഇതിന് ഉത്തരം തേടുന്നത് ദൈവവും കാണികളും ഒന്നിച്ച്. പ്രേക്ഷകരെ കൂടി പങ്കാളികളാക്കുന്ന ദൃശ്യാനുഭവം, അതാണ് ഹാൻഡ് ഓഫ് ഗോഡ്. ആദ്യനാടകത്തിൽ റാണിയുടെ വേഷത്തിലാണ് രജിഷ വിജയൻ എത്തുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നാടകാവതരണം. വനിതാ ദിനത്തിൽ അരങ്ങിലെത്തുന്ന 'ഹാൻഡ് ഓഫ് ഗോഡ്' ലിംഗസമത്വത്തെക്കുറിച്ചാണ് പറയുന്നത്.
നടിയും മോഡലുമായ ജിലു ജോസഫും നാടകത്തിലഭിനയിക്കുന്നു. തൃപ്പൂണിത്തുറയിലെ റിവർബോൺ സെന്‍ററിലാണ് ആദ്യ അവതരണം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ