ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത്: രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ പോണ്‍ സ്റ്റാര്‍ മിയ നായിക

Published : Jan 11, 2018, 05:45 PM ISTUpdated : Oct 05, 2018, 01:24 AM IST
ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത്: രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ പോണ്‍ സ്റ്റാര്‍ മിയ നായിക

Synopsis

വിവാദങ്ങള്‍കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ട്രെന്റ് ആകാറുണ്ട് രാം ഗോപാല്‍ വര്‍മ്മ. എന്നാല്‍ ഇത്തവണ ഈ സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റാകുന്നത് പുതുതായി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരിലാണ്. 

ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത് എന്ന പേരില്‍ പോണ്‍ സ്റ്റാര്‍ മിയ മല്‍കോവയെ കേന്ദ്രകഥാപാത്രമാക്കി രാം ഗോപാല്‍ വര്‍മ്മ ഡോക്യു ഡ്രാമ സംവിധാനം ചെയ്തിരുന്നു. യൂറോപ്പില്‍ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ മിയ ട്വിറ്ററിലൂടെ പങ്കുവച്ചു.

ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത് പോണ്‍ സ്റ്റാര്‍ ആണ് താനെന്നും ആദ്യത്തേത് സണ്ണി ലിയോണ്‍ ആണെന്നുമായിരുന്നു മിയ പോസ്റ്ററിനൊപ്പം കുറിച്ചത്. എന്നാല്‍ മിയയെ തിരുത്തി മറുപടിയുമായി രാംഗോപാല്‍ വര്‍മയും രംഗത്തെത്തി. 

വളരെ നല്ല അനുഭവമാണ് ആ സിനിമ തനിയ്ക്ക് നല്‍കിയത്. സണ്ണി ലിയോണുമായി ചേര്‍ന്ന് ചിത്രമൊരുക്കിയിട്ടില്ല, എന്നാല്‍ ഗോഡ്, സെക്‌സ്, ആന്റ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.  സണ്ണി ലിയോണുമായി ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്തിട്ടില്ലെങ്കിലും മേരി ബേട്ടി സണ്ണി ലിയോണ്‍ ബന്നാ ചാഹ്താഹെ എന്ന പേരില്‍ ആര്‍ജിവി ഹ്രസ്വ ചിത്രമൊരുക്കിയിട്ടുണ്ട്. 

കഴിഞ്ഞ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ സണ്ണി ലിയോണിനെ പ്രതിപാധിച്ച് രാം ഗോപാല്‍ വര്‍മ്മ നല്‍കിയ ട്വീറ്റ് ഏറെ വിവാദമായിരുന്നു. സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്‍മാര്‍ക്ക് സന്തോഷം നല്‍കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ആര്‍ജിവി ക്ഷമാപണം നടത്തിയിരുന്നു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി