രാമലീല ബോക്‌സ് ഓഫീസ് ഹിറ്റ്; പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

Web Desk |  
Published : Nov 12, 2017, 11:55 AM ISTUpdated : Oct 05, 2018, 04:03 AM IST
രാമലീല ബോക്‌സ് ഓഫീസ് ഹിറ്റ്; പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

Synopsis

 ദിലീപിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാമലീലയുടെ വിജയത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറക്കി. ഒരു മിനിറ്റ് നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ അണിയറ പ്രര്‍ത്തകരാണ് പുറത്തിറക്കിയിട്ടുള്ളത്. ചിത്രത്തിലെ പ്രധാന ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

 ഷാഫി സംവിധാനം ചെയ്ത 2 കണ്‍ട്രീസിന് ശേഷം 50 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ ദിലീചിത്രമാണ് രാമലീല. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജയില്‍വാസത്തിനിടെയാണ് സിനിമ പുറത്തിറങ്ങിയത്.

ഏറെ പ്രതിസന്ധികള്‍ മറികടന്ന് തിയേറ്ററുകളില്‍ എത്തിയ സിനിമ അണിയറ പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചുകൊണ്ടാണ് ബോക്‌സ് ഓഫീസില്‍ ഇടം പിടിച്ചത്.  സെപ്തംബര്‍ 28 ന് റീലീസായ സിനിമയക്ക് മികച്ച പ്രതികരമാണ് ലഭിച്ചത്.നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബാഹുബലിയും ആര്‍ആര്‍ആറും അല്ല. ഒടിടിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെലുങ്ക് ചിത്രം മറ്റൊന്ന്
'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം