പൂർണ്ണമായും കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കടുവ മുഴുനീള കഥാപാത്രമായി എത്തുന്നു.

വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയൻ വന്നേരി. പശുപതി, ജനനി അയ്യർ എന്നിങ്ങനെ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി ഒരുക്കിയ മാ. ചു. ക. എന്ന ചിത്രമാണ് ജയൻ വന്നേരിയുടെ ആദ്യ സംരംഭം. തുടർന്ന് ജോജു ജോർജ് ലിജാ മോൾ, അഭിരാമി, എന്നിവരെ പ്രധാനമായും അവതരിപ്പിച്ചുകൊണ്ട് ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ രണ്ടു ചിത്രങ്ങളും വ്യത്യസ്ഥമായ പ്രമേയത്തിലൂടെയും അവതരണത്തിലൂടെയും ഏറെ പ്രശംസ നേടുകയുണ്ടായി. അതിനുശേഷം ജയൻ വന്നേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആരണ്യകാണ്ഡത്തിന് വിജയദശമി ദിനത്തില്‍ ആരംഭം കുറിച്ചു.

പോംപി എൻ്റർടെയ്‍ന്‍മെന്‍റ്സ്, ഫ്ളൈയിംഗ് കളേഴ്സ് എൻ്റർടെയ്‍ന്‍മെന്‍റ്സ് എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന് കൊച്ചി, ഇടപ്പള്ളി അഞ്ചുമന ദേവീ ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു തുടക്കമിട്ടത്. ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തില്‍ സംവിധായകൻ ജയൻ വന്നേരിയും അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. പൂർണ്ണമായും ഒരു കാടിനുള്ളിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. കാടിൻ്റെ വന്യതയും നിഗൂസ്ഥതയും ആകാംക്ഷയും നിറഞ്ഞ ഒരു ചലച്ചിത്ര അനുഭവമായിരിക്കും ഈ ചിത്രം. ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ ഒരു പെൺകുട്ടിയുടെ രൂപമടങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രതിക്ഷ നൽകുന്നതായിരുന്നു. ഒരു കടുവ ഈ ചിത്രത്തിലെ മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതും കൗതുകകരമാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്. ഹൈദരാബാദിലെ പ്രശസ്‌തമായ ഒരു കമ്പനിയാണ് വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്. അഞ്ജലി രാജ് എന്ന പുതുമുഖമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ കൃഷ് ആണ് നായകൻ. മാർട്ടിൻ മുരുകൻ, ഡിനീഷ് ആലപ്പുഴ, പ്രമോദ് വെളിയനാട്, മേജർ രവി, മനോജ് കെ യു, സാജൻ സുദർശനൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതാംബിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ സാങ്കേതിക വിദഗ്ദരാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

സംഗീതം ഗോപി സുന്ദർ, ഛായാഗ്രഹണം ജോമോൻ തോമസ്, എഡിറ്റിംഗ് സോബിൻ കെ സോമൻ, പ്രൊഡക്‌ഷൻ ഡിസൈനർ മനു ജഗത്, കോസ്റ്റ്യൂം ഡിസൈൻ അനീഷ് തൊടുപുഴ, മേക്കപ്പ് ജോൺ വിക്ടർ, വിഎഫ്എക്സ് സൂപ്പർവൈസർ അരുൺ ലാൽ, വിഎഫ്എക്സ് പ്രൊഡ്യൂസർ ഗായത്രി പന്തലങ്ങട്ടിൽ, സ്റ്റിൽസ് റഫീഖ് പട്ടേരി, കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ. നവംബർ 5 മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം പാലക്കാട് ധോണി, വാഗമൺ, ബെംഗളൂരു എന്നിവിടങ്ങളിലായി പൂർത്തിയാകും. 5 ഭാഷകളിലായാണ് ചിത്രമെത്തുന്നത്. പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming