
രമേഷ് പിഷാരടി സംവിധായകനാകുന്ന സിനിമ പഞ്ചവർണതത്തയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും അനുശ്രീയും ജയറാമുമടക്കം പ്രധാനതാരങ്ങളെല്ലാം ഗാനരംഗത്തുണ്ട്. ‘പഞ്ചവർണതത്ത പറന്നേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും ജ്യോത്സനയും ചേർന്നാണ്. സന്തോഷ് വർമ എഴുതിയിരിക്കുന്ന വരികൾക്ക് എം. ജയചന്ദ്രന് ഈണം നല്‍കിയിരിക്കുന്നു.
മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അവതാരകനും ഗാനരചയിതാവുമായ ഹരി.പി നായരും പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. കുഞ്ചാക്കോ ബോബന്‍, ജയറാം, അനുശ്രീ, സലിംകുമാര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകും. എം.ജയചന്ദ്രനു പുറമെ നാദിര്‍ഷയും ഒരു പാട്ടിന് ഈണം നൽകുന്നുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ