Ayesha Khan opens up about getting rape threats. തടി കൂടുതലായതിനാൽ മുൻപ് അവസരം നഷ്ടപ്പെട്ടെന്നും, ഇപ്പോൾ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ദിവസേന ബലാത്സംഗ ഭീഷണികളും ലൈംഗികാധിക്ഷേപങ്ങളും നേരിടുന്നുണ്ടെന്നും അയേഷ ഖാൻ പറയുന്നു. 

ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രത്തിലെ ശരാരത്ത് എന്ന ഗാനത്തിലൂടെ ശ്രദ്ധേയായ താരമാണ് അയേഷ ഖാൻ. ചിത്രത്തിന്റെ ഗാന രംഗത്തിന് വേണ്ടി എടുത്ത പ്രയത്നങ്ങളെ കുറിച്ച് അയേഷ ഖാൻ അടുത്തിടെ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചലച്ചിത്രമേഖലയിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചതും സൈബർ അറ്റാക്കുകളെ കുറിച്ചും അയേഷ ഖാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തടി കൂടുതലാണെന്ന കാരണത്താൽ ഒരു പ്രധാന ഗാനരംഗത്തിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും ടി സീരീസിന്റെ ഒരു ഗാനരംഗത്തിൽ തന്നെ കാസ്റ്റ് ചെയ്‌തെങ്കിലും ചിത്രീകരണത്തിന് തൊട്ടുമുൻപാണ് തന്നെ മാറ്റിയതെന്നും അയേഷ ഖാൻ പറയുന്നു. ഇത് തന്റെ ആത്മവിശ്വാസത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നും, സിനിമ ഇൻഡസ്ട്രിയിലെ ഇത്തരം സൗന്ദര്യ സങ്കല്പങ്ങളോട് പൊരുത്തപ്പെടാനുള്ള സമ്മർദ്ദം തന്നെ വേട്ടയാടിയെന്നും അയേഷ ഖാൻ പറയുന്നു.

"ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട്. എന്റെ ഫോൺ തുറന്ന് ഇപ്പോൾ വേണമെകിൽ കാണിച്ചുതരാം. ഇതെല്ലാം നോർമലായി. ഞാൻ എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകളാണ് വരുന്നത്. ഒരു വസ്ത്രം ധരിക്കുന്നതിന് മുൻപോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറുണ്ട്. ഇതൊന്നും വെറും വാക്കുകളല്ല. അതെല്ലാം യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന് യാഥാർഥ്യം എന്നെ ഭയപ്പെടുത്തുന്നു." അയേഷ ഖാൻ പറഞ്ഞു. മോജോ സ്റ്റോറി സമ്മിറ്റിനിടെയായിരുന്നു അയേഷ ഖാന്റെ പ്രതികരണം.

ധുരന്ധർ 2

അതേസമയം ധുരന്ധർ 2 മാർച്ച് 19 പുറത്തിറങ്ങും. വലിയറ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയം രണ്ടാം ഭാഗവും ആവർത്തിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രടാതെ കുറിച്ച് സംവിധായകൻ ആദിത്യ ധറിന്റെ പങ്കാളിയും നടിയുമായ യാമി ഗൗതം പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ചിത്രമായിരിക്കും ധുരന്ധർ 2 എന്നായിരുന്നു യാമിയുടെ പ്രതികരണം.

YouTube video player