രമേഷ് പിഷാരടിക്ക് മമ്മൂട്ടി ഗാനഗന്ധര്‍വ്വൻ!

By Web TeamFirst Published Nov 1, 2018, 3:22 PM IST
Highlights

പഞ്ചവര്‍ണത്തത്ത എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഗാനഗന്ധര്‍വ്വൻ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

‘കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നരപതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യൻ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നേയും നിങ്ങളേയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേർന്ന് ഒരു സിനിമ. ഗാനമേള വേളകളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോൾ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ൽ നിങ്ങളുടെ മുന്നിൽ എത്തുന്നു.സ്നേഹത്തോടെ കൂട്ടുകാർ അയാളെ വിളിക്കുന്നു ഗാനഗന്ധർവ്വൻ.‘- രമേഷ് പിഷാരടി പറയുന്നു.
 
രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

click me!