
അപരിചിതരും അല്ലെങ്കില്‍ വ്യത്യസ്‍ത സ്വഭാവക്കാരുമായ ആള്‍ക്കാര്‍ ഒന്നിച്ചുകഴിയുമ്പോള്‍ തര്‍ക്കങ്ങള്‍ സ്വാഭാവികം. ബിഗ് ബോസ്സിലും അത്തരം തര്‍ക്കങ്ങള്‍ പല തവണയുണ്ടായി. രൂക്ഷമായ വാക്കേറ്റം വരെയുണ്ടായി. എന്നാല്‍ അത്തരം എതിര്‍പ്പുകള്‍ മാറി ചിലര്‍ അടുത്ത സുഹൃത്തുക്കളാകുന്ന കാഴ്‍ചയും ബിഗ്‍ ബോസ് ഗ്രാന്‍ഡ് ഫിനലെയില്‍ കണ്ടു.
ഫലപ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നതിനിടയില്‍ രഞ്ജിനി ഹരിദാസിനെയും അനൂപ് ചന്ദ്രനെയും മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ആരും ആര്‍ക്കും കൊടുക്കാത്ത ഒരു സമ്മാനമായിരിക്കും അതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒടുവില്‍ ആ സമ്മാനവും എത്തി. ഒരു കോളാമ്പിയായിരുന്നു അത്. അനൂപ് ചന്ദ്രന്‍ രഞ്ജിനി ഹരിദാസിന് അത് സമ്മാനിക്കുകയും ചെയ്‍തു.
വെറ്റില മുറുക്കല്‍ ശീലമുള്ള അനൂപ് ചന്ദ്രനോട് എപ്പോഴും താന്‍ വഴക്കിടുന്നത് കോളാമ്പിയെ ചൊല്ലിയാണെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. സമ്മാനമായി കിട്ടിയ കോളാമ്പി താന്‍ ചെടി നടാന്‍ ഉപയോഗിക്കും. എന്നാല്‍ ഇനി ഒരിക്കലും വീട്ടിനുള്ളില്‍ തുപ്പാന്‍ പാടില്ലെന്ന് ഓര്‍മ്മപ്പെടുത്താനും രഞ്ജിനി മറന്നില്ല.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ