Latest Videos

വിവാഹസമ്മാനം വേണ്ട; പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് പണം നൽകിയാൽ മതി; റൺവീറും ദീപികയും

By Web TeamFirst Published Nov 13, 2018, 8:53 PM IST
Highlights

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അവരോടും വിവാഹ സമ്മാനങ്ങൾ ഒന്നും വേണ്ടെന്നാണ് ഇരുവരുടെയും ആവശ്യം.

ഇറ്റലി: വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയാൽ മതിയെന്നും ദീപിക പദുക്കോണും രൺവീർ സിം​ഗും. ബോളിവുഡ്ഡ് കാത്തിരുന്ന ഈ വിവാഹ മാമാങ്കം നടക്കുന്നത് നവംബർ 14, 15 തീയതികളിലാണ്. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ വച്ചാണ് വിവാഹ സത്ക്കാരം. വിവാഹ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അവരോടും വിവാഹ സമ്മാനങ്ങൾ ഒന്നും വേണ്ടെന്നാണ് ഇരുവരുടെയും ആവശ്യം. ആ തുക ജീവകാരുണ്യ പ്രവർത്തികൾക്കായി ഉപയോ​ഗിക്കാനും ഇവർ അഭ്യർത്ഥിക്കുന്നു. ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യർത്ഥന. സ്വകാര്യത ഉറപ്പു വരുത്തിയാണ് വിവാഹചടങ്ങുകൾ എല്ലാം സംഘടിപ്പിക്കുന്നത്. ഷാരൂഖ് ഖാൻ, ഫറാ ഖാൻ, സജ്ഞയ് ലീലാ ബൻസാലി എന്നിവർ ചടങ്ങിൽ സംബന്ധിക്കാൻ എത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

click me!