രണ്‍വീര്‍ സിംഗും വിവാഹ ആഘോഷങ്ങള്‍ തുടങ്ങി!

By Web TeamFirst Published Nov 4, 2018, 11:26 PM IST
Highlights

രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹ ഒരുക്കങ്ങളിലാണ്. ദീപികാ പദുക്കോണിനു പിന്നാലെ രണ്‍വീര്‍ സിംഗും വിവാഹ ആഘോഷങ്ങള്‍ തുടങ്ങി. സുഹൃത്തുക്കൾക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ് ബാൽക്കണിയിൽ നിൽക്കുന്ന രൺവീറിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഹല്‍ദി ചടങ്ങിന്റെ ഫോട്ടോ ആണ് ഇത്.

നവംബര്‍ 14, 15 തീയ്യതികളിലായിട്ടാണ് രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹച്ചടങ്ങുകള്‍ നടക്കുക. വിവാഹതീയ്യതി അറിയിച്ച് നേരത്തെ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹക്കത്ത് പോസ്റ്റ് ചെയ്‍തിരുന്നു.  ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹങ്ങളോടെ, ഞങ്ങളുടെ വിവാഹം നവംബര്‍ 14, 15 തീയ്യതികളില്‍ നടക്കുന്ന കാര്യം അറിയിക്കാന്‍ അതിയായ സന്തോഷമുണ്ട്. പോയ വര്‍ഷങ്ങളിലെല്ലാം ഞങ്ങളില്‍ ചൊരിഞ്ഞ സ്നേഹത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. സ്നേഹവിശ്വാസങ്ങളുടെയും സൗഹൃദത്തിന്‍റെയും ഒരുമിക്കലിന്‍റെയും ഈ പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങള്‍ ഏവരുടെയും അനുഗ്രഹം തേടുന്നു", ഇങ്ങനെയായിരുന്നു വിവാഹ അറിയിപ്പ്.

click me!