ദുരിതാശ്വാസ പ്രവര്‍ത്തനം സംബന്ധിച്ച് എഫ്ബി ലൈവ്; നടിക്കെതിരെ അധിക്ഷേപം

Published : Aug 28, 2018, 11:47 AM ISTUpdated : Sep 10, 2018, 02:44 AM IST
ദുരിതാശ്വാസ പ്രവര്‍ത്തനം സംബന്ധിച്ച് എഫ്ബി ലൈവ്; നടിക്കെതിരെ അധിക്ഷേപം

Synopsis

സ്ത്രീകൾ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങൾക്കും വേണ്ടി ബുദ്ധിമുട്ടുമ്പോൾ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗ്രപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്നാണ് സിനിമ താരം രസ്ന  ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ പറഞ്ഞിരുന്നു.   

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വന്ന നടിക്കെതിരെ അധിക്ഷേപം നടത്തിയാള്‍ക്കെതിരെ നടി പ്രതികരിച്ചു. 
സ്ത്രീകൾ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങൾക്കും വേണ്ടി ബുദ്ധിമുട്ടുമ്പോൾ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗ്രപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്നാണ് സിനിമ താരം രസ്ന  ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ പറഞ്ഞിരുന്നു. 

പുതിയ വസ്ത്രങ്ങൾ മാത്രം ക്യാംപിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ തോന്നിയ കാര്യമാണ് വിഡിയോയിലൂടെ പങ്കുവച്ചതെന്ന് രസ്ന പറയുന്നു. അതിനിടെയാണ് ഒരാൾ ‘ഒന്നുപോടി’ എന്ന കമന്റ് ലൈവിൽ പോസ്റ്റ് ചെയ്തത്. ഇതോടെ രസ്ന ക്ഷുഭിതയായി. ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്കാരം ഇനിയെങ്കിലും ആളുകൾ മാറ്റണമെന്നും വെറുതെ തെറിവിളിക്കുന്നവർക്ക് തക്ക മറുപടി കൊടുക്കണമെന്നും രസ്ന പറഞ്ഞു.

ധൈര്യമുണ്ടെങ്കിൽ വീണ്ടും കമന്റ് പോസ്റ്റ് ചെയ്യൂ എന്നായിരുന്നു രസ്ന മറുപടിയായി നൽകിയത്. തുടർന്ന് നടിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.

വീഡിയോ കാണാം

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്