ധീരജവാൻമാരുടെ മക്കളുടെ വിദ്യാഭ്യാസം: സഹായ വാഗ്ദാനവുമായി രവീണ ടണ്ടൻ

By Web TeamFirst Published Feb 21, 2019, 11:23 PM IST
Highlights

ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ഹിന്ദി നടി രവീണ ടണ്ടൻ. ജവാൻമാരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസച്ചിലവുകള്‍ വഹിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് രവീണ ടണ്ടൻ രംഗത്ത് എത്തിയത്.

എല്ലാവരും മുന്നോട്ടുവന്ന് അവരവര്‍ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങള്‍ ചെയ്യണം. പുല്‍വാമയിലെ ആക്രമണത്തിന്റെ കാര്യത്തില്‍ മാത്രമല്ല വീരമൃത്യ വരിച്ച ജവാൻമാരുടെയെല്ലാം കുടുംബങ്ങളുടെ കാര്യം നോക്കേണ്ടതുണ്ട്. ഞങ്ങളുടെ ഫൌണ്ടേഷൻ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കാനും സ്കോളര്‍ഷിപ്പ് നല്‍കാനും മുന്നോട്ടുവരികയാണ്- രവീണ ടണ്ടൻ പറയുന്നു. പാക്കിസ്ഥാൻ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്റെ തീരുമാനത്തെയും രവീണ ടണ്ടൻ സ്വാഗതം ചെയ്‍തു. ഞാൻ അവരുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നു. സാംസ്ക്കാരിക കൈമാറ്റത്തിനുള്ള സമയമല്ല ഇത്. അത്രയും ദു:ഖത്തിലാണ് നമ്മള്‍. പാക്കിസ്ഥാൻ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുന്നത് മുമ്പ് ആയിരുന്നെങ്കില്‍ ഞാൻ അംഗീകരിക്കുകയില്ലായിരുന്നു. പക്ഷേ പല പാക്കിസ്ഥാൻ താരങ്ങളും ഇവിടെ വന്ന് ജോലി ചെയ്‍ത് തിരികെപോയി ഇന്ത്യയെ കുറിച്ച് ബഹുമാനമില്ലാതെ സംസാരിക്കുന്നതായി നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ പാക്കിസ്ഥാൻ സര്‍ക്കാര്‍ തയ്യാറാവണമെന്നും രവീണ ടണ്ടൻ ആവശ്യപ്പെട്ടു.

click me!