സ്വര്‍ണമത്സ്യങ്ങളിലൂടെ ഉത്തുംഗ് താക്കൂര്‍ മലയാളത്തിലേക്ക്

By Web TeamFirst Published Feb 21, 2019, 8:21 PM IST
Highlights

അശ്വമേധം പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് സംവിധായകനായി എത്തുകയാണ്. നാളെ തീയേറ്ററുകളിലെത്തുന്ന സ്വര്‍ണമത്സ്യങ്ങള്‍ എന്ന സിനിമയിലൂടെയാണ് ജി എസ് പ്രദീപ് സംവിധായകനാകുന്നത്. ചിത്രം നിര്‍മ്മിക്കുന്നതാകട്ടെ ഉത്തുംഗ് താക്കൂറും. ശ്രദ്ധേയമായ മറാത്തി ചിത്രങ്ങളുടെ നിര്‍മ്മാതാവായി കയ്യടി നേടിയാണ് ഉത്തുംഗ് താക്കൂര്‍ മലയാളത്തിലേക്ക് എത്തുന്നത്. വേറിട്ട കഥകളുമായി പ്രേക്ഷകരുമായി സംവദിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് സ്വര്‍ണ മത്സ്യങ്ങളിലേക്ക് എത്തിയതെന്ന് ഉത്തുംഗ് താക്കൂര്‍ പറയുന്നു.

സിനിമയെ കുറിച്ച് ഔപചാരിക പഠനം കഴിഞ്ഞതിനു ശേഷമാണ് ഉത്തുംഗ് താക്കൂര്‍ സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് എത്തുന്നത്. ലോസ് ആഞ്ചല്‍സില്‍ ഫിലിം മേക്കിംഗിലും അഭിനയത്തിലും പഠനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ ഉത്തുംഗ് താക്കൂര്‍ രണ്ട് വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് ഒരു സിനിമയുടെ ഭാഗമായി മാറുന്നത്. മികച്ച തിരക്കഥ ലഭിക്കാനായുള്ള കാത്തിരിപ്പായിരുന്നു അത്. മറാത്തി സിനിമയിലെ ഇന്നത്തെ ശ്രദ്ധേയനായ സംവിധായകൻ രവി ജാധവുമായാണ് ഉത്തുംഗ് താക്കൂര്‍ ആദ്യം കൈകോര്‍ക്കുന്നത്. റിതേഷ് ദേശ്മുഖുമായി ചേര്‍ന്ന് ആദ്യം നിര്‍മ്മിച്ച ബലക് പലക് എന്ന മറാത്തി സിനിമ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടി. രണ്ടാമത്ത സിനിമ പ്രമേയവൈവിദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയതായിരുന്നു.  ഡൌണ്‍ സിൻഡ്രോം ബാധിച്ച കുട്ടികളുടെ കഥ പറയുന്ന യെല്ലോ എന്ന സിനിമയാണ് ഉത്തുംഗ് താക്കൂര്‍ ഒരുക്കിയത്. പാരാ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ഗൌരി ഗാഡ്ഗിലിന്റെ ജീവിതകഥയാണ് ചിത്രം പറഞ്ഞത്.  മഹേഷ് ലിമയെ സംവിധാനം ചെയ്‍ത ചിത്രത്തിലെ അഭിനയത്തിന് ഗൌരി ഗാഡ്കിലിന് ദേശീയചലചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള പ്രത്യേക പരാമര്‍ശവും ലഭിച്ചു. മലയാളത്തിലേക്ക് ആദ്യമായി എത്തുമ്പോഴും കുട്ടികളുടെ ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ഇഷ്‍ടപ്പെടുന്ന ചിത്രമായിരിക്കും സ്വര്‍ണമത്സ്യമെന്ന് സംവിധായകൻ ജി എസ് പ്രദീപും പറയുന്നു.

വിമിൻ വല്‍സൻ, ജെസ്ന്യ ജയദീഷ്, നായിഫ്, ആകാശ്, കസ്തൂര്‍ബ, വിജയ് ബാബു, അ്ന രേഷ്മ, ഹരീഷ് കണാരൻ, സുധീര്‍ കരമന, ബിദു സോപാനം, രസ്‍ന പവിത്രൻ, അഞ്ജലി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

click me!