മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം

By Web DeskFirst Published Oct 21, 2016, 11:56 AM IST
Highlights

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പ്രതിഫലക്കാര്യത്തില്‍ മലയാളത്തില്‍ രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയാണ്. രണ്ട് കോടി മുതല്‍ രണ്ടോകല്‍ കോടി രൂപ വരെയാണ് മമ്മുട്ടിയുടെ പ്രതിഫലം. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാംങ്‌സ്റ്റര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി മൂന്ന് കോടി രൂപ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

സൂപ്പര്‍ താരങ്ങള്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം ദിലീപാണ്. 1.75 കോടി മുതല്‍ 2.55 മകാടി രൂപ വരെയാണ് ദിലീപിന്റെ പ്രതിഫലം. മായാമോഹിനി എന്ന ചിത്രത്തിന് ദിലീപ് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. 

യുവതാരങ്ങളില്‍ പൃഥ്വിരാജാണ് മുന്നില്‍. 1.35-1.65 കോടിയാണ് പൃഥ്വിയുടെ പ്രതിഫലം. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ 70 ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ചാര്‍ലി ഉള്‍പ്പെടെ തുടര്‍ച്ചയായ ഹിറ്റുകള്‍ ലഭിച്ചതോടെയാണ് ദുല്‍ഖര്‍ പ്രതിഫലം കൂട്ടിയത്. 

50 ലക്ഷമാണ് നിവിന്‍ പോളിയുടെ പ്രതിഫലം. അതേസമയം തുടര്‍ച്ചയായ ഹിറ്റുകള്‍ സമ്മാനിക്കുന്ന നിവിന് ഒരു തമിഴ് ചിത്രത്തിന് ആറ് കോടി രൂപ പ്രതിഫല വാഗ്ദാനം ലഭിച്ചതായി വാര്‍ത്തയുണ്ട്. 

മറ്റൊരു യുവതാരമായ ഫഹദ് ഫസില്‍ 80 ലക്ഷവും ജയസൂര്യ 50 ലക്ഷവും പ്രതിഫലം വാങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ 90 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. നടന്‍ ജയറാമിന് 50 മുതല്‍ 60 ലക്ഷം രൂപ വരെയാണ് പ്രതിഫലം

click me!