സൌണ്ട് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക അംഗമായി റസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു

By Web TeamFirst Published Jan 7, 2019, 9:46 PM IST
Highlights

മോഷൻ പിക്ചേഴ്സ് സൌണ്ട് എഡിറ്റേഴ്സ്  ഗില്‍ഡ് ഓഫ് അമേരിക്കയുടെ (എംപിഎസ്ഇ) ബോര്‍ഡ് അംഗമായി ഓസ്‍കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്ന് റസൂല്‍ പൂക്കുട്ടി മാത്രമാണ് എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ചലച്ചിത്രമേഖലയിലെ സൌണ്ട് എഡിറ്റര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എംപിഎസ്ഇ. ഒരു ഏഷ്യൻ സൌണ്ട് ഡിസൈനര്‍ ആദ്യമായിട്ടാണ് എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.  എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. ഇത് ഇന്ത്യൻ സിനിമയ്‍ക്ക് തന്നെ അഭിമാനമാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. റസൂല്‍ പൂക്കുട്ടിക്ക് പുറമേ ജെയിംസ് ബര്‍ത്, പെറി ലമാര്‍ക്ക, പോളിറ്റ് വിക്‍ടര്‍ ലിഫ്റ്റണ്‍, ഡേവിഡ് ബാര്‍ബെര്‍, ഗാരെത് മോണ്‍ഗോമേറി, ഡാനിയല്‍ ബ്ലാങ്ക്, മിഗുവേല്‍ അറോജോ, ജെയ്‍മി സ്‍കോട് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

click me!