സുചിലീക്ക്സ് ഫെയിം സുചിത്ര മാനസികാരോഗ്യ കേന്ദ്രത്തില്‍

Published : Mar 09, 2017, 02:12 PM ISTUpdated : Oct 05, 2018, 01:18 AM IST
സുചിലീക്ക്സ് ഫെയിം സുചിത്ര മാനസികാരോഗ്യ കേന്ദ്രത്തില്‍

Synopsis

ട്വിറ്ററിലൂടെ കോളിവുഡ് താരങ്ങള്‍ക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗായിക സുചിത്ര കാര്‍ത്തിക് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. സുചിത്ര കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും അടിമയാണെന്ന് ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. അസുഖത്തെ തുടര്‍ന്നാണ് സുചിത്ര താരങ്ങള്‍ക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. 

സുചിത്ര മാനസിക സമ്മര്‍ദ്ദത്തിന് അടിമയാണെന്ന് വ്യക്തമാക്കി ഭര്‍ത്താവ് വീഡിയോ പുറത്തിറക്കുകയായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദവുമുണ്ട്. സുചിത്രയും ഇക്കാര്യം സ്ഥരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 

താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു. ധനുഷും തൃഷയും അനിരുദ്ധും ആന്‍ഡ്രിയയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര പുറത്ത് വിട്ടത്. 

നടിമാരായ സഞ്ചിത ഷെട്ടിയുടെയും അനുയയുടെയും അശ്ലീല ചിത്രങ്ങളും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വന്നു. ഗായിക ചിന്‍മയിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ "നമോ രേ" ഗാനം മാർച്ച് 15 ന്
'സിനിമയിലെ ആ ക്ലിപ്പ് വച്ചാണ് അവരെ ജഡ്ജ് ചെയ്യുന്നത്, ശരിക്കും ഇന്റർനാഷണൽ സ്റ്റാർ ആണ് അവർ..'; ദിവ്യ പ്രഭയെ കുറിച്ച് കൃഷാന്ത്‌