കേരളത്തില്‍ പ്രണയം ബലാത്സംഗത്തേക്കാളും വലിയ കുറ്റം: ടോവിനോ

Published : Mar 09, 2017, 09:59 AM ISTUpdated : Oct 05, 2018, 02:42 AM IST
കേരളത്തില്‍ പ്രണയം ബലാത്സംഗത്തേക്കാളും വലിയ കുറ്റം: ടോവിനോ

Synopsis

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനനടത്തിയ സദാചാര ഗുണ്ടായിസം കേരളത്തില്‍ ഫാസിസ്റ്റ് ശക്തികളുടെ ഇടപെടലുകളുടെ പ്രത്യക്ഷ രൂപമാണ്. സദാചാരഗുണ്ടകള്‍ യുവതി യുവാക്കളെ ചൂരല്‍ കൊണ്ട് അടിച്ചോടിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെടാതിരുന്നത് ശരിയായില്ല. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ന്യായീകരിക്കാനാവാത്ത തെറ്റാണെന്നും ടോവിനോ പറഞ്ഞു.

കേരളത്തില്‍ പ്രണയം ബലാത്സംഗത്തേക്കാളും വലിയകുറ്റമായി ചിത്രീകരക്കുകയാണ്. ബലാത്സംഘവും മറ്റു അതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരെ നടക്കുമ്പോള്‍ പ്രതികരിക്കാതിരുന്നവരാണ് ഇപ്പോള്‍ ചൂരലുമായി ഇറങ്ങിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് പ്രണയിതാക്കളെ തടയുവാന്‍ അവകാശമില്ല.

യഥാര്‍ത്ഥ പ്രണയവും സ്‌നേഹവും ഇല്ലാത്തതാണ് നമ്മള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഈ സമയത്താണ് പ്രണയിതാക്കളെ തിരഞ് ചൂരല്‍ വടിയുമായി ഒരു സംഘം ഇറങ്ങി തിരിക്കുന്നതെന്നും ടോവിനോ കുറ്റപ്പെടുത്തി. കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ടോവിനോ തോമസ്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം