അക്ഷയ് കുമാര്‍ നായകനാകുന്ന റസ്റ്റമിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

By Web DeskFirst Published Jun 30, 2016, 12:56 PM IST
Highlights

അക്ഷയ് കുമാര്‍ നായകനാകുന്ന റസ്റ്റമിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നേവി ഓഫീസറായ കമാന്‍ഡന്റ് റസ്റ്റം പവ്രിയായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഭാര്യയുടെ കാമുകനെ കൊന്നതിന്റെ പേരില്‍ വിചാരണ നേരിടുന്ന നേവി ഉദ്യോഗസ്ഥന്റെ യഥാര്‍ഥ കഥയാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. ചിത്രം ഒരു സസ്പന്‍സ് ത്രില്ലറായിരിക്കും. ഇല്യാന ഡിക്രൂസയാണ് ചിത്രത്തില്‍ നായികയാകുന്നത്. അര്‍ജന്‍ ബജ്‍വയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടിനു സുരേഷ് ദേശായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ നീരജ് പാണ്ഡെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് 12ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

click me!