ആക്ഷന്‍ കിംഗായി വിക്രം; ഗ്ലാമര്‍ ഗേളായി കീര്‍ത്തി; സാമി സ്ക്വയറിന്‍റെ പുത്തന്‍ ട്രെയിലര്‍ തരംഗം

Published : Sep 11, 2018, 01:11 PM ISTUpdated : Sep 19, 2018, 09:22 AM IST
ആക്ഷന്‍ കിംഗായി വിക്രം; ഗ്ലാമര്‍ ഗേളായി കീര്‍ത്തി; സാമി സ്ക്വയറിന്‍റെ പുത്തന്‍ ട്രെയിലര്‍ തരംഗം

Synopsis

ഷിബു തമീന്‍സ് ആണ് നിര്‍മ്മാണം. പ്രഭു, ബോബി സിംഹ, ജോണ്‍ വിജയ്, സൂരി തുടങ്ങിയ താരനിരയും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു

ചെന്നൈ; പതിനഞ്ച് വര്‍ഷം മുന്‍പ് തമിഴകത്ത് തരംഗമായ സാമിയുടെ രണ്ടാംഭാഗം തീയേറ്ററുകളിലേക്ക്. സാമി സംവിധായകന്‍ ഹരി തന്നെ ഒരുക്കുന്ന  സാമി സ്ക്വയറിന്‍റെ പുത്തന്‍ ട്രെയിലറിന് വന്‍ സ്വീകാര്യത. ഇന്നലെ പുറത്തുവന്ന തീയട്രിക്കല്‍ ട്രെയിലര്‍ ഇതിനകം പതിനഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. 

വിക്രമിന്‍റെ ആക്ഷന്‍ സീക്വന്‍സുകള്‍ ആദ്യഭാഗത്തെ കടത്തിവെട്ടും സ്ക്വയര്‍ എന്നാണ് വ്യക്തമാക്കുന്നത്. മഹാനടിയിലൂടെ തെലുങ്കില്‍ തരംഗം തീര്‍ത്ത മലയാളി താരം കീര്‍ത്തി സുരേഷ് ഗ്ലാമര്‍ വേഷത്തിലെത്തുന്നത് ചിത്രത്തിന് ഗുണമാകുമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

 

ഷിബു തമീന്‍സ് ആണ് നിര്‍മ്മാണം. പ്രഭു, ബോബി സിംഹ, ജോണ്‍ വിജയ്, സൂരി തുടങ്ങിയ താരനിരയും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. നേരത്തെ പുറത്തിറങ്ങിയ ടെയിലറും വലിയ തോതില്‍ ശ്രദ്ധിക്കപെട്ടിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബജറ്റ് 125 കോടി, ക്ലൈമാക്സിന് മാത്രം 20 കോടി, ഒരുങ്ങുന്നത് യുവ താരത്തിന്റെ വമ്പൻ പടം
ഐശ്വര്യ രജനികാന്ത് ചിത്രം "ടെക്‌സ്‌ല" ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്