ഏഷ്യാനെറ്റില്‍ 'ശബരിമല സ്വാമി അയ്യപ്പൻ'

Published : Jan 13, 2019, 05:23 PM ISTUpdated : Jan 13, 2019, 05:29 PM IST
ഏഷ്യാനെറ്റില്‍ 'ശബരിമല സ്വാമി അയ്യപ്പൻ'

Synopsis

കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ശബരിമല സ്വാമി അയ്യപ്പൻ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു. 14 മുതല്‍, തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഒമ്പത് മണിക്കാണ് സംപ്രേഷണം ചെയ്യുക.

കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ശബരിമല സ്വാമി അയ്യപ്പൻ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു. 14 മുതല്‍, തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഒമ്പത് മണിക്കാണ് സംപ്രേഷണം ചെയ്യുക.


അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ജീവിതവും അവതാര ഉദ്ദേശ്യമായ മഹിഷിവധവും ശബരിമല ക്ഷേത്രത്തിന്റെ ഉത്പത്തിയും, സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മറ്റ് കഥകളും ഉപകഥകളും ഉള്‍പ്പെടുത്തിയാണ് പരമ്പര.

ഗ്രാഫിക്സിന്റെയും ആനിമേഷന്റെയും നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിസ്‍മയിപ്പിക്കുന്ന രീതിയിലാണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

മെരിലാൻഡ് ശ്രീ ശരണ്‍ ക്രിയേഷൻസിന്റെ ബാനറില്‍ മുരുകൻ സുബ്രഹ്‍മണ്യൻ ആണ് പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൻ താമരക്കുളം സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കൌശിക് ബാബു, ഷംന കാസിം, ഷിജു, ലത റാവു, അര്‍ച്ചന സുശീലൻ, അനു ജോസഫ്, അഖിലേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബോക്സ് ഓഫീസില്‍ 4.76 കോടി മാത്രം, ഒടിടിയില്‍‌ ആ കീര്‍ത്തി സുരേഷ് ചിത്രം
ജനനായകനിൽ വിജയ് ആലപിച്ച "ചെല്ല മകളേ" പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു