റീച്ചിന് വേണ്ടി ആ യുവതി ചെയ്തത് അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതോടെയാണ് ഒരു കുടുംബത്തിന്റെ താങ്ങ് ഇല്ലാതെയായതെന്ന് ബിന്നി സെബാസ്റ്റ്യൻ.

ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടിയും ബിഗ്ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യൻ. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബിന്നിയുടെ പ്രതികരണം. ദീപക് കടന്നുപോയ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും ബിഗ്ബോസിനു ശേഷം ഒരുപാട് സൈബർ ആക്രമണം നേരിട്ടയാളാണ് താനെന്നും ബിന്നി വീഡിയോയിൽ പറയുന്നു.

''റീച്ചിന് വേണ്ടി ആ യുവതി ചെയ്തത് അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതോടെയാണ് ഒരു കുടുംബത്തിന്റെ താങ്ങ് ഇല്ലാതെയായത്. അഭിമാനത്തിന് അത്രമാത്രം വില കൊടുക്കുന്നവർക്കേ അത് മനസിലാവുകയുള്ളു. ഷിംജിതയ്ക്ക് അത് മനസിലാവുമോ എന്ന് എനിക്കറിയില്ല. ഷിംജിത എന്ന പേര് ഇവിടെ പറയാം. കാരണം റീച്ചിന് വേണ്ടിയാണല്ലോ ഷിംജിത ഇത് ചെയ്തത്. ആ യുവതി മാത്രം അല്ല അദ്ദേഹത്തെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. എല്ലാ മാധ്യമങ്ങളും. ചോറ് തിന്നിട്ട് കോമൺസെൻസ് ഉപയോഗിക്കാൻ പറ്റാത്ത മലയാളികൾ.ഒരു വിഡിയോയ്ക്ക് നിങ്ങൾ കൊടുക്കുന്ന ഒരു തബ്നെയിൽ മാത്രമല്ല സ്റ്റോറി. എഡിറ്റ് ചെയ്ത്, മാനിപുലേറ്റ് ചെയ്താണ് പലരും വീഡിയോകൾ ചെയ്യുന്നത്. അത് വിശ്വസിക്കരുത്. നിങ്ങൾ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കൂ'', ബിന്നി വീഡിയോയിൽ പറഞ്ഞു.

''ആ രണ്ട് ദിവസം അദ്ദേഹം കടന്ന് പോയ മാനസികാവസ്ഥ അത്രയും വേദനിപ്പിക്കുന്നതായതു കൊണ്ടാണ് ആത്മഹത്യയിലേക്ക് എത്തിയത്. എത്രമാത്രം സത്യം ഉണ്ടെന്ന് അറിയാതെ ഈ വാർത്ത കൊടുത്ത മാധ്യമങ്ങളും പ്രതികരിച്ച എല്ലാവരും അദ്ദേഹത്തിന്റെ ആത്മഹത്യക്ക് കാരണക്കാരാണ്. തന്റെ അടുത്ത് നിൽക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായി എന്ന് യുവതി പറയുന്നു. അങ്ങനെയെങ്കിൽ ആ കുട്ടിയെ കൊണ്ട് പ്രതികരിപ്പിക്കണമായിരുന്നു. വീഡിയോ എടുത്തത് അദ്ദേഹം ശ്രദ്ധിക്കാതിരുന്നത് അദ്ദേഹം അങ്ങനെ ഒരു കാര്യം ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്തതിനാലാണ്. ക്യാമറ ഓൺ ആക്കിയതിന് ശേഷവും ആ തെറ്റ് ആവർത്തിക്കണമെങ്കിൽ പൊട്ടനാണോ? ഷിംജിതയുടെ മുൻപിലാണ് അദ്ദേഹം നിൽക്കുന്നത്. നമുക്കാർക്കും പിറകിൽ കണ്ണില്ല. എന്നാൽ ഷിംജിതയ്ക്ക് കാണാനാവും. തന്റെ ശരീരത്തിൽ സ്പർശിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഷിംജിത മാറിയില്ല?", എന്നും ബിന്നി വീഡിയോയിൽ ചോദിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യു