പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' ദൃശ്യരൂപത്തിൽ; ഹ്രസ്വ ചിത്രവുമായി ജയരാജ്

By Web TeamFirst Published Jan 14, 2019, 6:38 PM IST
Highlights

 1956ൽ പൊൻകുന്നം വര്‍ക്കി എഴുതിയ ശബ്ദിക്കുന്ന കലപ്പ അരമണിക്കൂറിൽ താഴെയുള്ള ഹ്രസ്വ ചിത്രമായി ഒരുക്കിയിരിക്കുകയാണ് സംവിധായകൻ ജയരാജ്. 

കോട്ടയം: പൊൻകുന്നം വര്‍ക്കിയുടെ  വിഖ്യാഥകഥ ശബ്ദിക്കുന്ന കലപ്പ ഹ്രസ്വ ചിത്രമാക്കി സംവിധായകൻ ജയരാജ്. കോട്ടയം നവലോകം സാംസ്കാരിക കേന്ദ്രത്തിന് വേണ്ടിയാണ് ജയരാജ് ചലച്ചിത്രം ഒരുക്കിയത്. ദുരിതാശ്വാസ കേന്ദ്രത്തിൽ കണ്ടെത്തിയ പരമേശ്വരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1956ൽ പൊൻകുന്നം വര്‍ക്കി എഴുതിയ ശബ്ദിക്കുന്ന കലപ്പ അരമണിക്കൂറിൽ താഴെയുള്ള ഹ്രസ്വ ചിത്രമായി ഒരുക്കിയിരിക്കുകയാണ് സംവിധായകൻ ജയരാജ്. 

ഔസേപ്പ് എന്ന കര്‍ഷകനും കണ്ണനെന്ന ഉഴവ് കാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥയാണ് ശബ്ദിക്കുന്ന കലപ്പ. ജീവിതപ്രാരാബ്ധങ്ങളാൽ കാളയെ വിൽക്കേണ്ടി വരികയും പിന്നീട് അറവ് ശാലയിൽ നിന്ന് കാളയെ ഔസേപ്പ് സ്വന്തമാക്കുന്നതുമാണ് കഥ. കമ്പത്തും തേനിയിലുമായിരുന്നു ചിത്രീകരണം. ചൊവ്വാഴ്ച്ച വൈകീട്ട് പമ്പാടിയിലെ പൊൻകുന്നം വര്‍ക്കി  സ്മൃതി മണ്ഡപത്തിൽ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കും. ദേശീയ പുരസ്കാര ജേതാവ് നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്‍റെ  ക്യാമറാമാൻ.

click me!