ബിഗ് ബോസ്സില്‍ ചെയ്യാൻ പാടില്ലെന്ന് ഭാര്യ പറഞ്ഞ കാര്യങ്ങള്‍- തുറന്നുപറഞ്ഞ് സാബു

By Web TeamFirst Published Oct 1, 2018, 11:18 PM IST
Highlights

ബിഗ് ബോസ്സില്‍ ഏറ്റവും കൂടുതല്‍ വോട്ടിംഗ് ലഭിച്ച് ജേതാവായിരിക്കുകയാണ് സാബു. എന്നാല്‍ ജയിക്കണമെന്ന് ഒട്ടും ആഗ്രഹത്തോടെ ആയിരുന്നില്ല താൻ ബിഗ് ബോസ്സില്‍ വന്നത് എന്ന് സാബു പറയുന്നു. വായിച്ചുനോക്കാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും സാബു പറഞ്ഞു. ബിഗ് ബോസ് വിന്നറായി തെരഞ്ഞെടുത്തതിന് ശേഷം ഏഷ്യാനെറ്റ് ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു സാബു.

എന്റെ മക്കള്‍ സത്യം ഒരു കാര്യം പറയാം. ഞാൻ ബിഗ് ബോസ്സിലേക്ക് വരുമ്പോള്‍ പ്രൈസ് മണി എത്രയാണെന്ന് ഞാൻ ചോദിച്ചിട്ടില്ല. കരാര്‍ വായിച്ചിട്ട് പ്രൈസ് മണി നോക്കിയിട്ടില്ല. ഞാൻ ആകെ കൂടി ഭാര്യയോട് ചോദിച്ചത് എന്തൊക്കെ അവിടെ ചെയ്‍തുകൂട എന്നാണ്. ആരെയും ഇടിക്കരുത് എന്നാണ് ഭാര്യ ആദ്യം പറഞ്ഞത്. തെറി പറയരുത്. ആരെയും തുപ്പരുത് എന്നും പറഞ്ഞു. ഞാൻ അങ്ങനെ ചെയ്യാറില്ല. പക്ഷേ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. അല്ലാതെ ഒന്നും പറഞ്ഞില്ല- സാബു പറയുന്നു.

തനിക്ക് ആരും വോട്ട് ചെയ്യില്ല എന്നാണ് കരുതിയതെന്നും സാബു പറയുന്നു.  സാബു ആര്‍മിയിലെ എല്ലാ യോദ്ധാക്കള്‍ക്കും എന്റെ നന്ദി. ബിഗ് ബോസ് വ്യക്തിപരമായി വലിയൊരു അനുഭവമായിരുന്നു. അതിലൂടെ കടത്തിവിടാൻ വേണ്ടി ഞാനെടുത്ത കാര്യങ്ങള്‍ അത് വിവരിക്കാൻ പറ്റില്ല. അങ്ങനെ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അടുത്ത സീസണില്‍ അവനെ ഉള്‍പ്പെടുത്തണം. അനുഭവിച്ചാലേ മനസ്സിലാകൂ. മാനസികമായ ഒരു പരീക്ഷണമാണ് അത്- സാബു പറഞ്ഞു. ബിഗ് ബോസ് ഹൌസ് വിട്ടുവരുമ്പോള്‍ എന്തു തോന്നുന്നുവെന്ന് ലാലേട്ടൻ ചോദിച്ചപ്പോള്‍ ഒന്നും പറയാൻ പറ്റിയില്ല. കാരണം എന്റെ മനസ്സില്‍ ഒന്നുമില്ല. പേളി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ശ്വാസമുട്ടലോ അങ്ങനെ എന്തോ ആയിരുന്നു. ലാലേട്ടൻ എന്റെ കൈ പിടിച്ചുകൊണ്ടു പോയപ്പോള്‍ ഒരു കുട്ടിയെ പോലെ ആയിരുന്നു- സാബു പറഞ്ഞു.
 
click me!