ശ്രീനിഷിനൊപ്പം സെല്‍ഫി; കൂടുതല്‍ വരാനിരിക്കുന്നുവെന്ന് പേളി മാണി

Published : Oct 01, 2018, 11:16 PM ISTUpdated : Oct 01, 2018, 11:22 PM IST
ശ്രീനിഷിനൊപ്പം സെല്‍ഫി; കൂടുതല്‍ വരാനിരിക്കുന്നുവെന്ന് പേളി മാണി

Synopsis

'ദ പേര്‍ളിഷ് എഫക്ട്' ഞങ്ങളുടെ ആദ്യ സെല്‍ഫി, കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു... ഈ കുറിപ്പോടെയാണ് പേളി മാണി ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം ഒന്നാം പതിപ്പിലെ പ്രണയജോഡികളായ ഇരുവരും ബിഗ് ബോസ് ഹൗസിന് പുറത്തും പ്രണയിക്കുമോ എന്നായിരുന്നു ആരാധകരുടെ ചിന്ത.


'ദ പേര്‍ളിഷ് എഫക്ട്' ഞങ്ങളുടെ ആദ്യ സെല്‍ഫി, കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു... ഈ കുറിപ്പോടെയാണ് പേളി മാണി ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം ഒന്നാം പതിപ്പിലെ പ്രണയജോഡികളായ ഇരുവരും ബിഗ് ബോസ് ഹൗസിന് പുറത്തും പ്രണയിക്കുമോ എന്നായിരുന്നു ആരാധകരുടെ ചിന്ത. എന്നാല്‍ അതിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് പേളി ശ്രീനിഷിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന സെല്‍ഫി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസില്‍ ഏറ്റവും ചര്‍ച്ചയായ സംഭവമായിരുന്നു ശ്രീനിഷ്- പേളി പ്രണയം. 100 ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ പ്രണയം സത്യമായിരുന്നുവെന്നാണ് ശ്രീനിഷിന്‍റെ വാക്കുകള്‍.  "അവിടെ എപ്പോഴും വഴക്കുകള്‍ ഉണ്ടാവും, അപ്പോള്‍ സന്തോഷം നല്‍കുന്നത് പേര്‍ളിയാണ്. അവിടെ നില്‍ക്കാന്‍ കാരണം തന്നെ പേര്‍ളിയാണ്"- ശ്രീനിഷ് പറഞ്ഞിരുന്നു.  "തിരിച്ചും അങ്ങനെ തന്നെ. പേര്‍ളി കരയുമ്പോള്‍ ഞാനാണ് അവളെ സമാധാനിപ്പിക്കുക. പ്രണയം വന്നാല്‍ സൗന്ദര്യ പിണക്കം സ്വഭാവികമാണ്. അത്രയേ ഞങ്ങളുടെ ഇടയിലുള്ള വഴക്കുകളില്‍ ഉണ്ടായിട്ടുള്ളൂവെന്നും ശ്രീനിഷ് പറഞ്ഞിരുന്നു. 

പേളിയും പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.  ഫേസ്ബുക്ക് ലൈവിലൂടെ ബിഗ്ബോസ് ആരാധകരോടെല്ലാം പേളി നന്ദി പറഞ്ഞു.ഈ ദിവസങ്ങളില്‍ തന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രേക്ഷകര്‍ ക്ഷമിക്കണം 'ശ്രീനിയുമായി വഴക്ക് ഉണ്ടാക്കിയത് നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ സോറി... ഞാന്‍ ചെറിയൊരു വഴക്കാളിയാണ് എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. പക്ഷേ, എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീനിയെ..ഐ റിയലി ലവ് ശ്രീനി'... എന്നായിരുന്നു പേളിയുടെ വാക്കുകള്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ