സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോയും സൂപ്പര്‍ഹിറ്റ്, ആഘോഷമാക്കി താരങ്ങള്‍

By Web TeamFirst Published Oct 28, 2018, 6:09 PM IST
Highlights

ബാഹുബലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വീഡിയോ പുറത്തുവിട്ട് 24 മണിക്കൂറിനുള്ളില്‍ 10 മില്യണ്‍ കാഴ്‍ചക്കാരാണ് വീഡിയോയ്‍ക്ക് കിട്ടിയത്.  ഇപ്പോള്‍ വീഡിയോയ്‍ക്ക് 15 മില്യണ്‍ കാഴ്‍ചക്കാരാണ് ലഭിച്ചിരിക്കുന്നത്.  വിഡിയോയുടെ ചെറിയ ഭാഗം ഷെയര്‍‌ ചെയ്‍തിരിക്കുകയാണ് ഇപ്പോള്‍ സഹതാരം നീല്‍  നിതിൻ.

On a complete record breaking spree! crosses a historic 10M+ views in 24 hours of its release! pic.twitter.com/7Z68JVhdW9

— MovieBuzz 📽️ (@MovieBuzz_)

സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സ്റ്റണ്ട് രംഗങ്ങളാണ്  ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിനായി 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് രംഗം യഥാര്‍ഥ രീതിയില്‍ തന്നെ ചിത്രീകരിക്കണമെന്ന സംവിധായകൻ സുജീതിന് നിര്‍ബന്ധമാണെന്ന് പ്രഭാസ് പറഞ്ഞിരുന്നു. അതുകൊണ്ട് 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. സാധാരണ കമ്പ്യൂട്ടര്‍ ജനറേറ്റജ് ഇമേജറി (സിജിഐ) ആണ് 70 ശതമാനത്തോളം ഇത്തരം രംഗങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ യഥാര്‍ഥമായി തന്നെ ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു- പ്രഭാസ് പറയുന്നു. കെന്നി ബേറ്റ്സ് ആണ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്.  ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.

click me!