'ഇനി സഹിക്കാൻ വയ്യ..ഫിറോസ് ഖാന് പരസ്ത്രീ ബന്ധം, 17 കാരിയെ പീഡിപ്പിച്ചു'; ​​ഗുരുതര ആരോപണങ്ങളുമായി സജ്ന

Published : Apr 29, 2026, 04:19 PM IST
Sajna Noor

Synopsis

ഫിറോസിനെതിരെ പോക്സ് ഉൾപ്പടെയുള്ള ആരോപണങ്ങളാണ് സജ്ന ഉന്നയിച്ചിരിക്കുന്നത്. സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെപ്പോലും ഫിറോസ് പീഡിപ്പിച്ചുവെന്നാണ് സജ്‌ന വെളിപ്പെടുത്തിയത്.

വതാരകനും മുൻ ബി​ഗ് ബോസ് താരവുമായി ഫിറോസ് ഖാനെതിരെ ​​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സജ്‌ന നൂർ. ഫിറോസിനെതിരെ പോക്സ് ഉൾപ്പടെയുള്ള ആരോപണങ്ങളാണ് സജ്ന ഉന്നയിച്ചിരിക്കുന്നത്. സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെപ്പോലും ഫിറോസ് പീഡിപ്പിച്ചുവെന്നാണ് സജ്‌ന വെളിപ്പെടുത്തിയത്. ഫിറോസിന്റെ ആ​ദ്യ ഭാര്യയും താനും അനുഭവിച്ചത് ഒരേ കാര്യങ്ങളാണെന്ന് പറഞ്ഞ സജ്ന, ഈ പോരാട്ടത്തിൽ മാധ്യമങ്ങൾക്കൊപ്പം നീതിപീഠവും കൂടെയുണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

സജ്നയുടെ വാക്കുകൾ ഇങ്ങനെ

കര്‍മയില്‍ എനിക്ക് വിശ്വാസമില്ല. കര്‍മയ്ക്ക് വേണ്ടി എടുക്കാന്‍ എനിക്ക് സമയവുമില്ല. കര്‍മ വരട്ടെ, കര്‍മ ചെയ്യട്ടെ എന്ന് നോക്കിയിരുന്നാല്‍ വര്‍ഷങ്ങള്‍ നീണ്ടുപോകും. പലതും ഞാന്‍ കാണേണ്ട ഗതികേട് വരും. പലതും ഞാന്‍ കേള്‍ക്കേണ്ടി വരും. എനിക്ക് അതിന് വേണ്ടി കാത്തിരിക്കാന്‍ വയ്യ. ഞാന്‍ ലീഗലി മൂവ് ചെയ്തിട്ടുണ്ട്. എ ടു ഈസൈഡ് കാര്യങ്ങള്‍ വച്ചിട്ട് ആണ് പരാതി. എന്‍റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയിട്ട് ഞാന്‍ പേടിച്ച് ജീവിച്ചിട്ടുണ്ട്. കുറച്ച് മുന്നെ വരെ ഞാന്‍ പേടിച്ച് തന്നെയാണ് ജീവിച്ചത്. ഫിറോസിനെ പേടിച്ച് പേടിച്ച് ഇവിടെ വരെ എത്തി. എനിക്കിനി പേടിക്കാന്‍ വയ്യ. കുഞ്ഞുങ്ങളെ ഓര്‍ത്ത്, വീട്ടുകാരെ ഓര്‍ത്ത് എല്ലാം ക്ഷമിച്ച് ക്ഷമിച്ച് പോയി. എന്‍റെ കുഞ്ഞിനെ ഇത് ബാധിക്കുമെന്ന് പേടിച്ചാണ്, ആ ഒരു കാര്യം ഓര്‍ത്ത് മാത്രം ഞാനൊന്നും വെളിയില്‍ പറയാതെ, മിണ്ടാതെ ഇരുന്നു. ക്ഷമിക്കുന്തോറും തലയില്‍ കയറിയല്ല, അതിനപ്പുറം കയറി എന്നെ ചൊറിയാന്‍ നില്‍ക്കയാണ്. ഇനി എനിക്കത് പറ്റില്ല. അതുകൊണ്ട് നിയമപരമായി ഞാന്‍ പോകുവാണ്.

2024 ഓക്ടോബറിലാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഞങ്ങളുടേത് ലവ് മാര്യേജ് ആണെന്ന് ഞാന്‍ ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. ഇതെന്‍റെ സെക്കന്‍ഡ് മാര്യേജ് ആണെന്നും അതിലൊരു കുഞ്ഞുണ്ടെന്നും പറഞ്ഞിരുന്നു. അന്നെനിക്ക് 20 വയസേ ഉള്ളൂ. ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ വേറെ പ്രശ്നങ്ങളോ ദുശീലങ്ങളോ ഇല്ലെന്ന് പറയുന്നു. വീട്ടിലാണല്ലോ ദുശീലങ്ങള്‍ കാണിക്കാത്തത്, പുറത്ത് എന്താണെന്ന് അറിയില്ലല്ലോ. അടുക്കുമ്പോഴാണല്ലോ ഓരോന്ന് മനസിലാക്കുന്നത്. എന്‍റെ കുഞ്ഞിനെ പൊന്ന് പോലെ നോക്കാം എന്ന് പറഞ്ഞ് വന്ന വ്യക്തി പയ്യെ പയ്യെ അവനെ കാണാന്‍ വിടാതിരിക്കാന്‍ തുടങ്ങി. അപ്പോള്‍ തന്നെ ചെറിയൊരു പ്രശ്നം തുടങ്ങി. എന്നിട്ടും സഹിച്ച് നിന്നു. കാരണം രണ്ടാം വിവാഹം അല്ലേ. നാട്ടുകാരും, വീട്ടുകാരും അറിഞ്ഞാല്‍ എന്തു ചെയ്യും. ഇതിനടയില്‍ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുന്നു. അതിന് ശേഷവും പ്രശ്നങ്ങളാണ്. എന്‍റെ കുഞ്ഞിനെ കാണാന്‍ പറ്റില്ല, വീട്ടുകാരെ വിളിക്കാന്‍ പറ്റില്ല, ടോര്‍ച്ചറിങ്ങും കാര്യങ്ങളും. എന്ത് ചെയ്യണമെന്ന് അറിയാത്തൊരു അവസ്ഥ. ഈ അവസ്ഥയിലൂടെ പോകുന്നവര്‍ക്ക് മാത്രമെ അതറിയാന്‍ പറ്റൂ. ഒടുവില്‍ പ്രസവം കഴിഞ്ഞു. മൂന്ന് മാസം എന്‍റെ വീട്ടില്‍. എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു. അതിനും പ്രശ്നങ്ങളായിരുന്നു.

ഫിറോസിനെ ഒരുതരി പോലും എനിക്ക് അവിശ്വാസം ഇല്ലായിരുന്നു. ഒരു ദിവസം രാത്രി പുള്ളിയെ ഞാന്‍ വിളിച്ചു. രണ്ട് മണി സമയം. കോള്‍ വെയ്റ്റിംഗ്. സ്വഭാവികമായും ഞാന്‍ ചോദിക്കും ആരാ ഈ സമയത്തെന്ന്. ഗള്‍ഫിലെ കൂട്ടുകാരനെന്ന് പറഞ്ഞു. സംശയം തോന്നി പിറ്റേന്ന് വീട്ടില്‍ പോയി ടാബ് നോക്കി. വലിയ പ്രശ്നമാണ്. ടാബില്‍ റെക്കോര്‍ഡിംഗ് ഉള്ളതാണ്. എല്ലാം റിക്കവര്‍ ചെയ്തെടുത്തു. ഒരു പെണ്ണുമായിട്ടുള്ള ലൈംഗിക സംസാരം മാത്രമായിരുന്നു അതില്‍. അത്രയും വൃത്തികേടായ വാക്കുകള്‍ ഒരു ഭാര്യ കേള്‍ക്കുന്നു. പൊട്ടിക്കരഞ്ഞ് പോയി. അവിടിരുന്നൊരു ബ്ലൈഡ് എടുക്ക് കൈ മുറിച്ചു. 22 സ്റ്റിച്ച് ഉണ്ടായിരുന്നു. അതിന് ശേഷം ഫിറോസ് കരഞ്ഞ് കാല് പിടിച്ചു. ഞാനില്ലാതെ പറ്റില്ലെന്നൊക്കെ പറഞ്ഞ് കരച്ചില്‍. പിന്നെയും ഒന്നിച്ച് പോയി, ആറ് മാസം കഴിഞ്ഞ് വേറൊരു പെണ്ണിനെ വച്ച് പ്രശ്നങ്ങൾ.

അവരും (ആദ്യ ഭാര്യ) പേടിച്ചാണ് ജീവിക്കുന്നത്. ഞാൻ അനുഭവിക്കുന്ന അതേ പീഡനമാണ് അവരും അനുഭവിച്ചത്. ആ കുഞ്ഞിന് 17 വയസായി. ഒരു തരി സ്വർണം പോട്ടെ ഒരു മിഠായി പോലും മേടിച്ചിട്ടില്ല. ഇവരും പറയുന്നത് അവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നാണ്. അപ്പോൾ എന്റെ വിവാഹവും നിയമവിരുദ്ധമാണ്. ഇവൻ ഇത്രയും ദ്രോഹം ചെയ്തതുപോരെ. പ്രശ്നങ്ങൾ തുടങ്ങാൻ കാരണം എനിക്കുള്ള അഞ്ചു സെന്റ് സ്ഥലവും വീടുമാണ്. ആ വസ്തു അവന്റെ പേരിലോട്ട് എഴുതിക്കൊടുത്താൽ എനിക്ക് വിവാഹമോചനം തരാം എന്നാണ് പറയുന്നത്. പറ്റില്ല എന്ന് ഞാൻ പറഞ്ഞു. ആ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. എന്റെ പേരിൽ ആ വീടിന് 15 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ട്. അത് ലാപ്‌സ് ആയി കിടക്കുകയാണ്. കൂടാതെ ഒരു ക്രെഡിറ്റ് കാർഡും. സഹികെട്ടിട്ടാണ് ഇതെല്ലാം പറയുന്നത്.

എനിക്ക് ഒരാൾ ഒരു വിവരം തന്നിട്ടുണ്ട്, അത് ഞാൻ വിളിച്ചു തിരക്കി. അതൊരു മൈനർ കേസാണ്. സ്വന്തം മകളുടെ പ്രായമുള്ള, 17 വയസുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, 'ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ്' എന്ന്. അതുകൊണ്ട് ഞാൻ അത് പറയുന്നില്ല. ആ പീഡന വിവരവും എല്ലാവരും അറിയണം. ഒരുപാട് പെൺകുട്ടികളുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്. 'നിന്നെ വെട്ടിക്കൊല്ലും' എന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. എനിക്ക് ജീവിക്കണം. എന്നെയും എന്റെ കുഞ്ഞുങ്ങളെയും അയാളുടെ ആദ്യ ഭാര്യയെയും ഈ പീഡനത്തിൽ നിന്ന് രക്ഷിക്കണം. നിയമം ഞങ്ങൾക്ക് വേണ്ടി ഇടപെടണം. മൈനർ പെൺകുട്ടിയുടെ കാര്യം വരെ ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ നീറി നീറി ചാവുന്നതിനേക്കാൾ നല്ലത് അന്തസ്സായി മരിക്കുന്നതാണ്. ദയവു ചെയ്ത് ഒരു പെണ്ണിനെ വലിച്ചു കീറരുത്. ന്യായത്തിന് കൂടെ നിൽക്കുക, പ്ലീസ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സിനിമയുടെ വലിയ ക്യാൻവാസിലേക്ക്; കന്നി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് തിരക്കഥാകൃത്ത് സുനീഷ് വാരനാട്
യാഷിന്റെ ‘ടോക്സിക്’ റിലീസ് മാറ്റി