ഷാറൂഖിനും ഹൃത്വിക്കിനും ഒപ്പം 21 വര്‍ഷം മുമ്പുള്ള ചിത്രം പങ്കുവച്ച് സല്‍മാന്‍

Published : Jan 16, 2017, 12:17 AM ISTUpdated : Oct 05, 2018, 04:08 AM IST
ഷാറൂഖിനും ഹൃത്വിക്കിനും ഒപ്പം 21 വര്‍ഷം മുമ്പുള്ള ചിത്രം പങ്കുവച്ച് സല്‍മാന്‍

Synopsis

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരാണ് ഖാന്‍ ത്രയവും ഹൃതിക് റോഷനും. ആരോഗ്യകരമായ മത്സരത്തിനിടയിലും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍. മറ്റൊരാളുടെ സിനിമയുടെ റിലീസ് സമയത്ത് ആശംസകള്‍ നേരാനും സിനിമയില്‍ത്തന്നെ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടാനും മടികാണിക്കാത്തവര്‍. ഇപ്പോള്‍ ഷാരൂഖിന്റേയും ഹൃതിക്കിന്റേയും പുതിയ സിനിമകളുടെ റിലീസ് സമയത്തും സല്‍മാന്‍ ഒരു ട്വീറ്റുമായെത്തിയിരിക്കുന്നു.

21 വര്‍ഷം മുന്‍പുള്ള ഒരു ചിത്രമാണ് സല്‍മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സല്‍മാനും ഹൃതിക്കും ഷാരൂഖുമാണ് ചിത്രത്തില്‍. 1995ല്‍ കരണ്‍ അര്‍ജുന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് എടുത്തതാണ് ചിത്രം. സല്‍മാന്‍ഖാനും ഷാരൂഖ് ഖാനുമായിരുന്നു കരണ്‍ അര്‍ജുനിലെ നായകന്മാര്‍. അന്ന് ഹൃത്വിക് അഭിനയം തുടങ്ങിയിട്ടില്ല. അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കരണ്‍ അര്‍ജ്ജുന്‍റെ ചിത്രീകരണത്തിനിടെ വന്നുപെട്ട ഹൃതിക്കും ചിത്രത്തില്‍ ഉള്‍പ്പെടുകയായിരുന്നു.  

ചിത്രത്തിന് സല്‍മാന്‍ രാകേഷ് റോഷനോട് നന്ദിപ്രകടിപ്പിച്ചിട്ടുമുണ്ട്. റിലീസ് ചെയ്തിട്ട് 17 വര്‍ഷമായ കഹോനാ പ്യാര്‍ ഹെ എന്ന ചിത്രത്തേയും പരാമര്‍ശിച്ച ട്വീറ്റില്‍ റയീസിനും കാബിലിനും ആശംസ നേരാനും സല്‍മാന്‍ മറന്നില്ല. ട്വീറ്റ് വന്ന് നിമിഷങ്ങള്‍ക്കകം ഹൃതിക് സല്‍മാന് നന്ദിയുമറിയിച്ചു. റയീസും കാബിലും റിലീസ് ചെയ്യുന്നത് ഈ മാസം 25നാണ്.

സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും സഹോദരന്മാരായി അഭിനയിച്ച കരണ്‍ അര്‍ജുന്‍ 1995 ജനുവരി 13 നാണ്  റിലീസായത്. ബോക്‌സോഫീസ് തകര്‍ത്ത് മുന്നേറിയ ചിത്രത്തിലെ രാജേഷ് റോഷന്‍ ഈണമിട്ട ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ നെഞ്ചിലും ചുണ്ടുകളിലും മുഴങ്ങുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
28 അല്ല, ബജറ്റിന്‍റെ 31 ഇരട്ടി കളക്ഷന്‍! 'സു ഫ്രം സോ'യുടെ ബജറ്റില്‍ വ്യക്തത വരുത്തി രാജ് ബി ഷെട്ടി