സുല്‍ത്താന്‍ എതിരാളികളെ മലര്‍ത്തിയടിച്ച് മുന്നേറുന്നു

By Web DeskFirst Published Jul 12, 2016, 7:53 AM IST
Highlights

ഒരു ദിവസം 40 കോടിയോളം രൂപ കളക്ഷന്‍ നേടിയ സുല്‍ത്താന്‍ 100 കോടി ക്ലബ്ബ് കയ്യടക്കുന്ന സല്‍മാന്റെ 10മത് ചിത്രമാണ്. ചിത്രത്തിന്‍റെ അത്യുജല വിജയത്തെ തുടര്‍ന്ന് സല്‍മാന്‍ ട്വിറ്ററിലൂടെ ആരാധകര്‍ക്ക് നന്ദി അറിയിക്കുകയും ആരാധകരോടൊപ്പം സിനിമ കാണാനുള്ള ആഗ്രഹവും അറിയിക്കുകയും ചെയ്തിരിക്കുകയാണ്. സുല്‍ത്താന്‍ തകര്‍ത്ത 15 റെക്കോഡുകള്‍

1. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ അഡ്വാന്‍സ് റിപ്പോര്‍ട്ടിംഗ്

2. ഏറ്റവും കൂടുതല്‍ സ്ക്രീനുകളില്‍ റിലീസ് ചെയ്ത ഹിന്ദി സിനിമ

3. മൂന്ന് വാര അവസാന ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രം.

4. ഏറ്റവും കൂടിയ ആവറേജ് കലക്ഷന്‍ ( ഒരു ദിവസം 40 കോടി)

5. ഏറ്റവും വേഗത്തില്‍ 150 കോടി നേടിയ ചിത്രം

6. ഏറ്റവും വേഗത്തില്‍ 175 കോടി കലക്ഷന്‍ പിന്നീട്ട ചിത്രം

7. വാരാന്ത്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രം

8. ഏറ്റവും കൂടുതല്‍ പണം ആദ്യവാരത്തില്‍ ഉണ്ടാക്കുന്ന സല്‍മാന്‍ ചിത്രം

9. യാഷ് രാജ് ഫിലിംസിന്‍റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഓപ്പണിംഗ്

10. ഇതുവരെയുള്ള ഈദ് ചിത്രങ്ങളില്‍ ഏറ്റവും വലിയ ഓപ്പണിംഗ്

11. ആഗോളതലത്തില്‍ 345 കോടി നേടുന്ന ആദ്യവാരത്തില്‍ നേടുന്ന ഇന്ത്യന്‍ ചിത്രം

12. യു.എ.ജിയിലെ ഏറ്റവും വലിയ അഡ്വാന്‍സ് ബുക്കിംഗ്

13. പാകിസ്ഥാന്‍ ഏറ്റവും വലിയ ഓപ്പണിംഗ് കിട്ടുന്ന ഇന്ത്യന്‍ ചിത്രം

14. മൂന്ന് ദിനങ്ങളില്‍ പാകിസ്ഥാനില്‍ നേടിയത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍

15. അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഓപ്പണിംഗ് കിട്ടുന്ന ഏഷ്യന്‍ ചിത്രം, പിന്നിലാക്കിയത് ജാക്കിചാന്‍ ചിത്രങ്ങളെ

 

click me!