'സഞ്ജു' കാണാന്‍ ഇന്‍റര്‍വെല്ലിന് ശേഷമെത്തിയ വിഐപി

By Web DeskFirst Published Jul 1, 2018, 2:34 PM IST
Highlights
  • റിലീസ് ചെയ്ത് രണ്ടാം ദിവസമായപ്പോള്‍ 'സഞ്ജു' നേടിയത് 70ലധികം കോടി

മുംബൈ: ഔദ്യോഗിക റിലീസിന് മുമ്പ് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായിട്ടായിരുന്നു സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി വ്യാഴാഴ്ച രാത്രി 'സഞ്ജു'വിന്‍റെ സ്‌ക്രീനിംഗ് നടത്തിയത്. 

ബോളിവുഡിലെ പ്രധാന നടന്മാരേയും സംവിധായകരേയുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്‌ക്രീനിംഗ്. എന്നാല്‍ പ്രത്യേകം ക്ഷണിച്ചയാള്‍ മാത്രം വന്നില്ല. അയാളുടെ അസാന്നിദ്ധ്യം സിനിമയുടെ തുടക്കം മുതല്‍ തന്നെ പിറുപിറുപ്പുണ്ടാക്കി. 

തിരശ്ശീലയില്‍ രണ്‍ബീര്‍ കപൂര്‍ ജീവിക്കുമ്പോള്‍ ഓരോരുത്തരും യഥാര്‍ത്ഥ കഥാപാത്രത്തെ തേടി, എവിടെയാണ് സഞ്ജയ് ദത്ത്?  ഹിറാനിയുടെ പ്രത്യേകം ക്ഷണിതാവായിട്ടും എന്തുകൊണ്ട് സഞ്ജയ് ദത്ത് എത്തിയില്ല?

ഇന്‍റര്‍വെല്‍ സമയത്ത് ആമിര്‍ ഖാന്‍ നേരിട്ട് ചോദിച്ചതോടെ ഹിറാനി, സഞ്ജയ് ദത്തിനെ വിളിച്ചു. സ്‌പെഷ്യല്‍ സ്‌ക്രീനിംഗിന് വരണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. അതിഥികളെല്ലാം തനിക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ താരം വരാമെന്നേറ്റു.

സിനിമ ഏതാണ്ട് അവസാനിക്കാറായപ്പോഴായിരുന്നു സഞ്ജു എത്തിയത്. എങ്കിലും രണ്‍ബീറിനേയും മറ്റ് അഭിനേതാക്കളേയും സംവിധായകനേയുമൊക്കെ വാഴ്ത്താന്‍ റിയല്‍ സഞ്ജു മറന്നില്ല. സത്യമായ കാര്യങ്ങള്‍ മാത്രമാണ് സിനിമയിലുള്ളതെന്നും, സിനിമ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

റിലീസായി രണ്ടാം ദിവസമായപ്പോഴേക്കും ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരിക്കുകയാണ് 'സഞ്ജു'. ഏതാണ്ട് 70ലധികം കോടി ഇപ്പോഴേ ചിത്രം നേടിക്കഴിഞ്ഞു. 
 

click me!