'ജാഗ്രതൈ... ആട് ടുവിന്‍റെ റെക്കോര്‍ഡ് തകര്‍ക്കും സന്തോഷ് പണ്ഡിറ്റിന്‍റെ ഉരുക്ക്', ചിത്രം തിയേറ്ററുകളില്‍

Web Desk |  
Published : Jun 01, 2018, 04:31 PM ISTUpdated : Jun 29, 2018, 04:16 PM IST
'ജാഗ്രതൈ... ആട് ടുവിന്‍റെ റെക്കോര്‍ഡ് തകര്‍ക്കും സന്തോഷ് പണ്ഡിറ്റിന്‍റെ ഉരുക്ക്', ചിത്രം തിയേറ്ററുകളില്‍

Synopsis

'ജാഗ്രതൈ... ആട് ടുവിന്‍റെ റെക്കോര്‍ഡ് തകര്‍ക്കും ഉരുക്ക്', ചിത്രം തിയേറ്ററുകളില്‍

സന്തോഷ് പണ്ഡിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉരുക്ക് സതീഷന്‍ തിയേറ്ററുകളിലെത്തി. ചിത്രത്തേക്കാള്‍ ചിത്രത്തെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. ഉരുക്ക് സതീഷന്‍ സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിന്‍റെ ചിത്രമല്ല, മറിച്ച് സന്തോഷ് പണ്ഡിറ്റ് എന്ന നടന്‍റെ ചിത്രമാണിതെന്നുമാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്.  ഞാന്‍ ഒരുക്കിയത് ഒരു മാസ് ചിത്രമല്ല, ചിത്രം പൊട്ടിയാല്‍ ഉടനെ ഉരുക്ക് 2 എന്ന പേരില്‍ അടുത്ത സിനിമ ചെയ്ത് അത് മലയാളികള്‍ മെഗാ ഹിറ്റാക്കുകയും ആട് 2വിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്

“മക്കളേ…

SSLC result വന്നൂ….
Plus 2 result വന്നു…
Degree Result ,IPL result വന്നു….
Karnataka result വന്നൂ…
ഇനി വരാനുള്ളത് കേരള ജനത മൊത്തം നെടുവീർപ്പോടെ കാത്തിരിക്കുന്ന “ഉരുക്കു സതീശൻ” film result ആണ്….

എന്റെ 9-ാ മത്തെ സിനിമയായ “ഉരുക്കു സതീശൻ” Censoring കഴിഞ്ഞു… Jun 1 നു Releasing expect ചെയ്യുന്നു.. 10 ലക്ഷം collect ചെയ്താലേ ഞാൻ Happy ആകും….(5 Lakhs ലാഭമാകും)

“ഉരുക്കു സതീശൻ” ഒരു മാസ്സ് പടമല്ല…ഭീകരമായ ഷോട്ടുകളോ, തെലുങ്കു സിനിമാ മോഡൽ stunds ഇതിലില്ല….വളരെ realistic ആയ ഒരു കഥാചിത്രമാണിത്…. New Generation films ലൊക്കെ കാണുന്ന പോലുള്ള മദ്യപാനം, മയക്കു മരുന്ന്, പുകവലി ഒന്നും ഇതിലില്ല….സ്ത്രീ വിരുദ്ധ പരാമർശങ്ങളോ, double meaning comedy യും ഇല്ല…ഇതൊരു കുടുംബ ചിത്രം…. വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാൽ ഒരു കിടിലൻ സിനിമ കാണാം….പതിവ് നായകൻ, നായികാ സങ്കൽപ്പങ്ങളെല്ലാം മാറ്റി വച്ചു മാത്രം ഈ സിനിമ കാണാൻ അപേക്ഷ….

ഇത് Santhosh Pandit എന്ന star ന്റെ സിനിമയല്ല….Santhosh Pandit എന്ന നടന്റെ മാത്രം film ആണ്….

(വാൽക്കഷ്ണം:- അഥവാ ഈ പടം എങ്ങാൻ മാന്യമായി പൊട്ടിയാൽ ഞാൻ ഉടനെ “ഉരുക്ക് 2″ എന്ന പേരിലൊരു പടം കൂടി ചെയ്യും….മലയാളികളെല്ലാം അതു കണ്ടു Super mega hit ആക്കും….ആട് 2 ന്റെ record അങ്ങനെ ഞാൻ തകർക്കും… എല്ലാവരും ജാഗ്രതൈ… നോക്കിക്കോ…)”

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി; 'വ്യക്തിപരമായി ഇടപെട്ടാണ് ചില സിനിമകൾക്ക് അനുമതി വാങ്ങിയെടുത്തത്'