
മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ അഭിനയിച്ച സന്തോഷത്തിലായിരുന്നു സന്തോഷ് പണ്ഡിറ്റ്. ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പ് തന്നെ ചിത്രത്തെ കുറിച്ച് ചില പ്രവചനങ്ങള്‍ സന്തോഷ് പണ്ഡിറ്റ് നടത്തിയിരുന്നു. സിനിമ ബോക്‌സ് ഓഫീസില്‍ മുന്നേറുമെന്നായിരുന്നു താരത്തിന്റെ പ്രവചനം. 'മക്കളേ അങ്ങനെ എന്റെ പ്രവചനം ഫലിച്ചുട്ടോ' എന്നു വ്യ്ക്തമാക്കികൊണ്ട് വീണ്ടും ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.
മക്കളേ, അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചുട്ടോ, മാസ്റ്റര്‍പീസിന്റെ ആദ്യ ദിവസത്തെ കളക്ഷനില്‍ ഇന്നോളം ഇറങ്ങിയ എല്ലാ സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രങ്ങളേയും ബഹുദൂരം പിന്നിലാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്ക് പ്രകാരം ആദ്യദിന 5.11 കോടി നേടി. ആദൃ മൂന്നു ദിനങ്ങളില്‍ 10 കോടിയില്‍ അധികം കളക്റ്റ് ചെയ്തത്രേ...
'പുലി മുരുകനില്‍' ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കില്‍, മാസ്റ്റര്‍പീസില്‍ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്ന് അന്നു ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല.
ഇനി ഈ സിനിമാ ഏതെല്ലാം ചിത്രം റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുമെന്ന് 50 ദിവസം കഴിഞ്ഞു ഞാന്‍ പോസ്റ്റ് ചെയ്യും, നോക്കിക്കോ..
ആ records കണ്ടു ആരും ഞെട്ടരുത്....
വാല്‍ കഷ്ണം:- ഇത്രയും കൃതൃമായി പ്രവചിച്ച എന്നെ സമ്മതിക്കണം....
-സന്തോഷ് പണ്ഡിറ്റ്
പുലിമുരുകനുശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസാണ് ക്രിസ്മസ് ബോക്സ് ഓഫീസില്‍ ഏറ്റവും കുടുതല്‍ പണം വാരി മുന്നേറുന്ന സിനിമ. സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ