
പ്രളയ ദുരിതത്തിൽ കേരളത്തിന് കൈത്താങ്ങായി കൂടെ ഉണ്ടായിരുന്നവരാണ് അയൽ സംസ്ഥാനമായ തമിഴ്നാട്. ജാതിയും മതയും രാഷട്രീയവുമെല്ലാം മറന്ന് ഒറ്റക്കെട്ടായി കേരള ജനതയെ സഹായിച്ചവരാണവർ. സംസ്ഥാന സർക്കാർ, സമൂഹിക പ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ പ്രവർത്തകരടക്കം തമിഴ്നാട് ജനത മുഴുവൻ കേരളത്തിനെ കൈടിപിച്ച് ഉയർത്താൻ മുന്നിട്ടിറങ്ങിയിരുന്നു.
എന്നാൽ മലയാളക്കര പ്രളയ ദുരിതത്തിൽനിന്നും കര കയറുന്നതിന് മുമ്പ് ഗജ ചുഴലിക്കാറ്റ് ബാധിച്ച് തരിപ്പണമായിരിക്കുകയാണ് തമിഴ്നാട്. പ്രകൃതി ദുരന്തം വിതച്ച നാശ നഷ്ടത്തിൽനിന്നും കരകയറാൻ തമിഴ്നാടിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേരളജനത. ഒപ്പം നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റും.
ദുരന്തമുഖത്ത് നേരിട്ടെത്തി തന്നാലാകും വിധം സഹായം നൽകി മാതൃകയാകുകയാണ് താരം. ഗജ ചുഴലിക്കാറ്റിൽ സർവ്വനാശം ഭവിച്ച തമിഴ്നാട്ടിലെ ജില്ലകളിലേക്ക് സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂർ, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളിൽ സഞ്ചരിച്ച് ചെറിയ സഹായങ്ങൾ ചെയ്യുവാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. ഗജ ബാധിക്കപ്പെട്ട ജില്ലകളുടെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും കുറിപ്പിൽ സന്തോഷ് വിവരിക്കുന്നുണ്ട്. പ്രളയ സമയത്ത്
കേരളത്തിന് കോടികളുടെ സഹായം നൽകിയ തമിഴ്നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ് ഈ പര്യടനമെന്നും താരം കൂട്ടിച്ചേർത്തു.
പ്രളയകാലത്ത് കേരളത്തിലെ വിവിധ ജില്ലകളിലായി ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സന്തോഷ് എത്തിയിരുന്നു. വയനാടന്‍ മേഖലകളിലായിരുന്നു സഹായവുമായി താരം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. മഴക്കെടുതിയില്‍ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ച്ച താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
ദുരിതബാധിതമായ തമിഴ്നാടിന് പത്ത് കോടിയുടെ ധനസഹായമാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്. കൂടാതെ ടൺ കണക്കിന് അവിശ്യ സാധനങ്ങളും സർക്കാർ തമിഴ്നാടിന് നൽകി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ