ഒളിമ്പിക്സില്‍ പങ്കെടുക്കാൻ മോഹിച്ച് ദ്യുതി, സാമ്പത്തികപ്രതിസന്ധി നേരിടുന്ന താരത്തിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

By Web TeamFirst Published Feb 1, 2019, 2:01 PM IST
Highlights

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പ്രതിസന്ധികള്‍ നേരിടുന്ന കായികതാരത്തിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ്. സൈക്ലിങ്, സ്വിമ്മിങ്, റണ്ണിങ് അടക്കം വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച പോത്തൻകോട്ടെ ദ്യുതി എന്ന പെണ്‍കുട്ടിക്കാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ എന്റെ ഫെയ്സ്ബുക്കില് ദ്യുതി എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള്‍ നൽകിരുന്നു. കോഴിക്കോട് നിന്നും കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനായി ഞാനിന്ന് തിരുവനന്തപുരത്തെത്തി... സൈക്ലിങ്, സ്വിമ്മിങ്, റണ്ണിങ് അടക്കം വിവിധ കായികതലത്തിൽ ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നിരവധി നേടിയിട്ടുണ്ട്... ഇപ്പോള്‍ ഒളിംപിക്സിൽ പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്....

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകൻ, പരിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..കാര്യങ്ങള്‍ നേരില് അവരുടെ വീട്ടില്‍ പോയി മനസ്സിലാക്കിയ ഞാൻ ആ കുട്ടിക്ക് കുഞ്ഞു സഹായങ്ങള്‍ ചെയ്തു...ഭാവിയിലും ചില സഹായങ്ങള്‍ ചെയ്യുവാ൯ ശ്രമിക്കും...</p>

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,,നന്ദി ജോസ് ജീ, ഷൈലജ സിസ്റ്റർ, മനോജ് ബ്രോ)

click me!