മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റും

By Web DeskFirst Published Apr 17, 2017, 6:21 AM IST
Highlights

സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തുന്നു. ആദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താന്‍ സംവിധാനം ചെയ്യാത്ത സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായ രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയോടൊപ്പം എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കോളെജ് പ്രൊഫസറുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഒരു മുഴുനീള വേഷത്തിലാവും സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ എത്തുക എന്നാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന സിനിമയാണ് അജയ് വാസുദേവിന്‍റെത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കും.

വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസായാണ് തീയേറ്ററുകളിലെത്തുക.

click me!