വിജയ്‍യുടെ സര്‍ക്കാര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു!

Published : Nov 06, 2018, 03:36 PM ISTUpdated : Nov 06, 2018, 03:38 PM IST
വിജയ്‍യുടെ സര്‍ക്കാര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു!

Synopsis

ആരാധകരുടെ ആകാക്ഷയോടുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ്‍യുടെ സര്‍ക്കാര്‍ ഇന്ന് തീയേറ്ററുകളിലെത്തി. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. തമിള്‍റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രം ചോര്‍ന്നത്.

ചിത്രം ഓണ്‍ലൈനില്‍ ചോര്‍ത്തിയതില്‍ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തമിള്‍റോക്കേഴ്സിനെതിരെ നിയമ നടപടിയെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

തമിഴ്‍നാട് രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.  ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‍യുടെത് എന്ന് നേരത്തെ തന്നെ സംവിധായകൻ എ ആര്‍ മുരുഗദോസ് പറഞ്ഞിരുന്നു.  സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥയില്‍ എ ആര്‍ മുരുഗദോസ് ഗംഭീര മികവാണ് കാട്ടിയിരിക്കുന്നതെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധ രവി പറഞ്ഞിരുന്നു. സിനിമ ഹീറോയിസത്തിന്റെ മികവിലുള്ളതായിരിക്കുമെന്നും- രാധാ മോഹൻ പറഞ്ഞിരുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍ ആണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പെണ്ണ് കേസു'മായി നിഖില വിമൽ; ട്രെയ്‌ലർ പുറത്ത്
'എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന്‌ വിട'; വൈകാരിക കുറിപ്പുമായി പ്രിയദർശൻ