'സര്‍ക്കാരി'ന്റെ കേരള റൈറ്റ്‌സ് വിറ്റു; കേരളത്തിലെ എക്കാലത്തെയും വലിയ റിലീസെന്ന് വിതരണക്കാര്‍

By Web TeamFirst Published Oct 15, 2018, 10:17 PM IST
Highlights

വിജയ്‌യുടെ മുന്‍ ചിത്രം 'മെഴ്‌സല്‍' കേരളത്തില്‍ നിന്ന് 15.5 കോടി നേടിയെന്നാണ് വിവരം. 6.6 കോടി രൂപയായിരുന്നു ചിത്രത്തിന് കേരള റൈറ്റ്‌സ് വഴി ലഭിച്ചത്.

വിജയ്‌യുടെ ദീപാവലി ചിത്രം 'സര്‍ക്കാരി'ന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഐഫാര്‍ ഇന്റര്‍നാഷണല്‍. കേരളത്തില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന എക്കാലത്തെയും വലിയ റിലീസ് ആയിരിക്കും ചിത്രത്തിന് ലഭിക്കുകയെന്നാണ് റാഫി മതിരയുടെ ഉടമസ്ഥതയിലുള്ള ഐഫാര്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഐഫാര്‍ വിവരം ഒഷിഷ്യലായി പുറത്തുവിട്ടത്.

സര്‍ക്കാരിന്റെ കേരള വിതരണാവകാശത്തിനായി ഒട്ടേറെ കമ്പനികള്‍ ശ്രമം ആരംഭിച്ചതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏറ്റവും വലിയ ഓഫര്‍ അവതരിപ്പിക്കുന്നത് ആരെന്ന് കാത്തിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് എന്നും. വിജയ്‌യുടെ മുന്‍ ചിത്രം 'മെഴ്‌സല്‍' കേരളത്തില്‍ നിന്ന് 15.5 കോടി നേടിയെന്നാണ് വിവരം. 6.6 കോടി രൂപയായിരുന്നു ചിത്രത്തിന് കേരള റൈറ്റ്‌സ് വഴി ലഭിച്ചത്. നേരത്തേ വോള്‍മാര്‍ട്ട് ഫിലിംസ് കേരള റൈറ്റ്‌സ് സ്വന്തമാക്കിയെന്ന് ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് കമ്പനി തന്നെ പിന്നാലെ രംഗത്തെത്തി.

 

We are honoured with the privilege to be the distributors for 's much awaited film for Kerala. Thank you for the trust in us.we assure will be the ever biggest release for any film in Kerala.period! pic.twitter.com/7m7D8JqFJG

— IFAR INTERNATIONAL (@Ifar_Intl)

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍.മുരുഗദോസ് വിജയ്‌യുമായി ചേരുന്ന ചിത്രമാണ് സര്‍ക്കാര്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. എ ആര്‍ റഹ്മാനാണ് സംഗീതം. വരലക്ഷ്മി ശരത്കുമാര്‍ ആണ് നായിക. ടീസര്‍ 19ന് എത്തും.

click me!