
നാഗചൈതന്യ നായകനായ സവ്യസാചിക്ക് തീയേറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണം. ചിത്രം തീയേറ്ററിലെത്തിയ ദിവസം തന്നെ ആന്ധ്രപ്രദേശിലും തെലങ്കാനയില്‍ നിന്നുമായി 3.29 കോടി രൂപ കളക്ഷൻ ലഭിച്ചു. യുഎസില്‍ ഏകദേശം 77.35 രൂപകയുടെ കളക്ഷനാണ് ലഭിച്ചത്.
മാധവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചന്തൂ മൊണ്ടേതി ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക. എം എം കീരവാണിയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.