മോഹൻലാൽ ആയിരുന്നേൽ പ്രശ്‍നമായേനെ- സീനത്തിന്റെ രസകരമായ കുറിപ്പ്

Published : Jan 29, 2018, 11:12 AM ISTUpdated : Oct 04, 2018, 11:26 PM IST
മോഹൻലാൽ ആയിരുന്നേൽ  പ്രശ്‍നമായേനെ- സീനത്തിന്റെ രസകരമായ കുറിപ്പ്

Synopsis

നടന്‍‌ ലാലിന്റെ മകളുടെ വിവാഹസത്‍കാരത്തില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം കുറിച്ച് നടി സീനത്ത്. ഹാളിലേക്ക് പ്രവേശിച്ചപ്പോള്‍ വയലിന്‍ വായിച്ച സംഭവത്തെ കുറിച്ചാണ് സീനിത്ത് പറയുന്നത്.

സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ സംവിധായകൻ ലാലിന്റെ മോളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. ഇങ്ങനെയുള്ള അവസരത്തിലല്ലേ എല്ലാവരെയും ഒരുമിച്ചു കാണു. പക്ഷെ ഹാളിലേക്കുള്ള എന്റെ എൻട്രി അവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു.. എന്നെയും .. നിങ്ങൾ പലതും തീരുമാനിക്കാൻ വരട്ടെ..

കൊച്ചി ഹോട്ടലിൽ ആയിരുന്നു വിരുന്ന്. ഞാൻ കാറിൽ നിന്നും ഇറങ്ങി. ഹോട്ടൽ മുഴുവൻ ദീപങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. നല്ല സംഗീതം കേൾക്കാം.. ചുറ്റും ഒന്ന് കണ്ണോടിച്ചു അറിയുന്നവർ ആരെങ്കിലും ഉണ്ടോ ? ഇല്ല ആരേയും കാണുന്നില്ല. പെട്ടന്ന് റോസ്കളർ ഫ്രോക്ക് ധരിച്ച ഒരു പെൺകുട്ടി ഓടി വന്നു മാം വരൂ, അവൾ എന്നെ അകത്തേക്ക് ക്ഷണിച്ചു.

കൈ മുന്നോട്ടു നീട്ടി നടക്കാൻ ആംഗ്യം കാണിച്ചു. ഞാൻ പതുക്കെ നടക്കാൻ തുടങ്ങിയതും മറ്റൊരു വശത്തുനിന്നും ഒരു വയലിൻ വായിച്ചുകൊണ്ടു ഒരാൾ വന്നു. ഞാൻ കരുതി അയാൾ അവിടെ നിൽക്കുമെന്ന്... ഇല്ല അയാൾ ഞാൻ നടക്കുന്നത് അനുസരിച്ചു അയാൾ വായന തുടങ്ങി. അയാൾ മുന്നിലും ഞാൻ പിന്നിലും. ഞാൻ നടത്തം ഒന്ന് നിർത്തി തിരിഞ്ഞു നോക്കി ഇനി മമ്മുക്കയോ ലാലോ (മോഹൻലാൽ ) ഉണ്ടോ പിന്നിൽ അവർക്കുള്ള വരവേൽപ്പ് ആണോ ? ഇല്ലാ ആരും ഇല്ല. ഞാൻ വീണ്ടും നടന്നു. സ്‌റ്റേജിന്റെ അടുത്തെത്തിയപ്പോൾ എല്ലാവരും ഒന്നടങ്കം തിരിഞ്ഞു എന്നെ നോക്കുന്നു. എനിക്കാണെങ്കിൽ ആകെ ചമ്മൽ.

മമ്മുക്കയും ഉണ്ട് സ്റ്റേജിൽ. മമ്മുക്കയുടെ മുഖത്തും ഒരു അന്താളിപ്പ്...മനസ്സിൽ തോന്നിക്കാണും ഞാൻ ഇവിടെ ഉണ്ടല്ലോ പിന്നെ ആർക്കാ ഇത്രയും വലിയ ഒരു സംഗീത അകമ്പടി. സ്റ്റേജിൽ നിന്നും സിദ്ധിഖ്(സംവിധായകൻ ) സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞ ശൈലിയില്‍ അതാ വരുന്നു ഡയലോഗ്. ആഹാ സീനത്തിനായിരുന്നോ ഈ സംഗീതം ? ഉടനെ മനോജും മറ്റുള്ളവരും അത് ഏറ്റുപിടിച്ചു.. എന്റെ അവസ്ഥയോ തട്ടത്തിന്മറയത്തിലെ ഡയലോഗ് പോലെ.. എന്റെ സാറെ , ഒരു നിമിഷത്തേക്ക് ചുറ്റും ഉള്ളതൊന്നും കാണാത്തപോലെ.

എങ്ങിനെയോ പെണ്ണിനേയും ചെക്കനേയും ആശീർവദിച്ചു താഴെ ഇറങ്ങി ഞാൻ മറ്റുള്ളവരോട് ചോദിച്ചു എന്താ ശരിക്കും സംഭവിച്ചത് ? അത് മറ്റൊന്നും അല്ല വയലിൻ വായിക്കുന്ന ആർട്ടിസ്റ്റിനുള്ള എൻട്രി ആയിരുന്നു..

ആ ഫ്രോക്ധാരി സുന്ദരികുട്ട്യാ പണി പറ്റിച്ചേ. അവൾ ടൈമിംഗ് തെറ്റി എന്നെ അകത്തേക്ക് ക്ഷണിച്ചേ.വീട്ടിലേക്കു മടങ്ങുമ്പോൾ കാറിൽ ഇരുന്നു ഞാൻ ഒരു തമാശയായി ഓർത്തു.

ഇതിപ്പോ ഞാൻ ആയത്കൊണ്ട് കുഴപ്പം ഇല്ല. എനിക്ക് പകരം മോഹൻലാൽ ആയിരുന്നേൽ ആകെ പ്രശ്‍നം ആയേനെ. മമ്മുക്ക വന്നപ്പോൾ മ്യൂസിക് ഇല്ല മോഹലാലാൽ വന്നപ്പോൾ ഗംഭീര സ്വീകരണം... സോഷ്യൽമീഡിയ അത് തകർത്തേനെ.. നാൻസിയും ലാലും കുടുങ്ങും മമ്മുക്കയോട് ഇതെങ്ങിനെ പറഞ്ഞു മനസിലാക്കും.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

വവ്വാലിൽ നായികയായി മറാത്തി പെൺകുട്ടി; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു